CPM
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിലേക്ക് വിളിക്കാത്തതിന്റെ പരിഭവം പ്രകടിപ്പിച്ച് മുതിർന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ. നിലവിലെ ആരോഗ്യ സ്ഥിതിയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സാധിക്കില്ല,എന്നിരുന്നാലും ഒരു ക്ഷണം താൻ പ്രതീക്ഷിച്ചിരുന്നു വെന്ന് അദ്ദേഹംമാധ്യമങ്ങളോട് പറഞ്ഞു.
കടുത്ത പ്രമേഹം കാരണം കുഞ്ഞനന്തൻ നായർക്ക് കാഴ്ച പൂർണമായും നഷ്ടമായിരിക്കുകയാണ്. എങ്കിലും സ്വന്തം നാടായ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ അതിൽ പങ്കെടുക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് നേരത്തേ കുഞ്ഞനന്തൻ നായർ പറഞ്ഞിരുന്നു. തന്നെ സംബന്ധിച്ച് ഇത് അവസാന പാർട്ടി കോൺഗ്രസാണ്. ആദ്യ പാർട്ടി കോൺഗ്രസിലും അവസാന പാർട്ടി കോൺഗ്രസിലും പങ്കെടുത്ത ആളെന്ന നിലയ്ക്ക് തനിക്ക് മരിക്കാമല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
1943ൽ മുംബൈയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തവരിൽ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഒരാളാണ് 96കാരനായ കുഞ്ഞനന്തൻ നായർ. ബാലസംഘത്തിന്റെ പ്രതിനിധിയായാണ് അദ്ദേഹം കോൺഗ്രസിൽ പങ്കെടുന്നത്. 23-ാം പാർട്ടി കോൺഗ്രസ് നാട്ടിൽ നടക്കുമ്പോൾ ക്ഷണിച്ചാൽ എങ്ങനെയെങ്കിലും പോകുമെന്ന് അദ്ദേഹം നേരത്തെയും സൂചിപ്പിച്ചതായിരുന്നു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…