Tuesday, May 21, 2024
spot_img

ദ കശ്മീര്‍ ഫയല്‍സിന് യുഎഇയിലും സിംഗപൂരിലും പ്രദര്‍ശനാനുമതി ലഭിച്ചു; ഇസ്ലാമിക രാജ്യത്ത് യാതൊരു സെന്‍സറിംഗും കൂടാതെ റിലീസ്

മുംബൈ: വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീര്‍ ഫയല്‍സിന് യുഎഇയില്‍ പ്രദര്‍ശനാനുമതി ലഭിച്ചു.
കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രത്തിന് നാലാഴ്ച നീണ്ട സൂക്ഷമ പരിശോധനയ്ക്കു ശേഷം പ്രദര്‍ശനാനുമതി ലഭിച്ചത്. ബോക്‌സോഫീസില്‍ വലിയ കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

ചില ഇന്ത്യക്കാര്‍ ചിത്രത്തെ ഇസ്ലാമോഫോബിക് എന്നു വളച്ചൊടിച്ച് വിളിക്കുമ്പോഴും നാല് ആഴ്ചത്തെ സൂക്ഷമ പരിശോധനയ്ക്കു ശേഷം ഒരു സീന്‍ പോലും കളയാതെ ചിത്രം ഒരു ഇസ്ലാമിക രാജ്യമായ യുഎഇയില്‍ പ്രദര്‍ശനത്തിനെത്തുകയാണെന്ന് സംവിധായകന്‍ വിവേക് പറഞ്ഞു.

യാതൊരു വിധ സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം യുഎയില്‍ പ്രദര്‍ശനത്തിനെത്തുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമേ ചിത്രം തീയറ്റേറില്‍ കാണാന്‍ അനുവാദമുള്ളു. എന്നാല്‍ യുഎഇയില്‍ 15 വയസ്സ് മുതലുള്ളവര്‍ക്ക് ചിത്രം തീയേറ്ററില്‍ കാണാം. ഏപ്രില്‍ ഏഴിനാണ് ചിത്രം യുഎഇയില്‍ റിലീസ് ചെയ്യുന്നത്. വൈകാതെ തന്നെ ചിത്രം സിംഗപൂരിലും പ്രദര്‍ശനത്തിനെത്തും.

സിംഗപൂരില്‍ ഏതാണ്ട് മൂന്നാഴ്ചയോളം എടുത്താണ് ചിത്രത്തിന്റെ സൂക്ഷമ പരിശോധന നടന്നത്. ചിത്രത്തില്‍ ആക്ഷേപകരമായ ഒന്നും തന്നെയില്ലെന്ന് അവിടുത്തെ സെന്‍സര്‍ ബോര്‍ഡ് മേധാവി പറഞ്ഞു. ഈ സിനിമ മനുഷ്യത്വത്തെക്കുറിച്ചാണ് പറയുന്നത്. ഇത് തീവ്രവാദത്തിന് എതിരാണെന്നും ചിത്രം കണ്ട എല്ലാവരും പറയുന്നു.

കഴിഞ്ഞ ദിവസമാണ് ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 250 കോടി പിന്നിട്ടത്. 1990ലെ കാശ്മീര്‍ കലാപ കാലത്ത് കശ്മീരി ഹിന്ദുക്കളുടെ പലായനത്തെ അടിസ്ഥാനമാക്കി മാര്‍ച്ച്‌ 11 നാണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയത്. അക്കാലത്ത് കാശ്മീരി പണ്ഡിറ്റുകള്‍ നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളും സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടിവന്നതുമാണ് സിനിമയിലെ കഥാതന്തു. വിവേക് രഞ്ജന്‍ അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപം ഖേര്‍, മിഥുന്‍ ചക്രബൊര്‍ത്തി, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍, എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Articles

Latest Articles