Wednesday, December 31, 2025

ആപ്പ് ആപ്പായി; നാളെ മുതല്‍ ടോക്കണില്ലാതെ മദ്യം വാങ്ങാം

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലൂടെ മദ്യം വാങ്ങാനുള്ള ആപ്പായ ‘ബെവ്ക്യു നിര്‍ത്തലാക്കി. ടോക്കണില്ലാതെ മദ്യം നല്‍കാമെന്നു ചൂണ്ടികാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ബവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. എന്നാൽ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷ മുൻകരുതലുകളും പാലിച്ചായിരിക്കും ടോക്കണില്ലാതെ വിൽപ്പന നടത്തുക.

ബവ്കോയുടെ 265 ഔട്ട്ലറ്റുകളിൽ മുൻപ് ഒരു ദിവസം ശരാശരി 22 കോടിരൂപ മുതൽ 32 കോടിരൂപവരെയുള്ള കച്ചവടമാണ് നടന്നിരുന്നത്. ആപ്പിലൂടെയുള്ള ടോക്കൺ ഏർപ്പെടുത്തിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇതോടെയാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം റദ്ദാക്കാൻ ബവ്കോ തീരുമാനിച്ചത്. 2020 മേയ് 28 നാണ് ആപ് നിലവില്‍ വന്നത്.

Related Articles

Latest Articles