Wednesday, December 24, 2025

സിപിഎം തെറ്റ് തിരുത്തല്‍ പല്ലിയുടെ വാല്‍ മുറിക്കല്‍ തന്ത്രമാണെന്ന് ബി. ഗോപാലകൃഷ്ണന്‍

കോഴിക്കോട്: അടവ് തന്ത്രങ്ങളിലൂടെ രാഷ്ടീയ വിജയം നേടാന്‍ അവസരവാദ നയങ്ങള്‍ സ്വീകരിച്ച സി.പി.എം. പുതിയ തെറ്റ് തിരുത്തല്‍ രേഖ കാണിച്ച് കേരളീയ സമൂഹത്തെ കബളിപ്പിക്കാനുള്ള തന്ത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍.

മരണവെപ്രാളത്തില്‍ സ്വന്തം വാല്‍ മുറിച്ച് കബളിപ്പിച്ച് രക്ഷപ്പെടുന്ന പല്ലിയുടെ രാഷ്ടീയമാണ് സി.പി.എമ്മിന്‍റേത്. പ്രത്യയശാസ്ത്രത്തിലും ഭരണത്തിലും വംശനാശവും പരാജയവും നേരിടുന്ന സി.പി.എം. പ്രത്യയശാസ്ത്രത്തിന്റെ വാല് മുറിച്ച് വിശ്വാസി സമൂഹത്തേയും ജനങ്ങളേയും കബളിപ്പിച്ച് ഇടക്കാല തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് പുതിയ ഓണം ബംബര്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles