NATIONAL NEWS

ഭാരതം ലോകത്തിനു എന്ത് സംഭാവന ചെയ്യും എന്നുള്ളതാണ് ഇനി നാം ചിന്തിക്കേണ്ടത്; മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് മാറ്റങ്ങൾ അംഗീകരിക്കണം ;സർ സംഘ ചാലക്

നാഗ്പുർ:-വിജയദശമി ദിനത്തോട് അനുബന്ധിച്ചു മഹാരാഷ്ട്രയിലെ നാഗ്പൂർ സിറ്റിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക് സർ സംഘ് ചാലക് രാജ്യത്തെ നേട്ടങ്ങളെ കുറിച്ച് പരാമർശിച്ചു . ഇന്ത്യ ഇന്ന് വളർച്ചയുടെ സുവർണ്ണ ഘട്ടത്തിലാണ്. ഓരോ ദിവസവും കഴിയുംതോറും വികസനങ്ങൾ വരുത്തി കോണ്ടിരിക്കുകയാണ് . രാജ്യം ഇന്ന് സമസ്ത മേഖലയിലും വളരുകയാണ്. സാമ്പത്തിക രംഗത്തും , കായിക രംഗത്തും, നയതന്ത്ര രംഗത്തും അത് പ്രകടമാണ്. നമ്മുടെ മൂല്ല്യങ്ങൾ നിലനിർത്തികൊണ്ട് നീയും മുന്നോട്ട് പോകണം. ഇനി ചിന്തിക്കേണ്ടത് ലോകത്തിനു ഭാരതത്തിന്റെ ഭാഗത്തുള്ള എന്ത് സംഭാവന നല്കാൻ സാധിക്കും എന്നാണ്. ഛത്രപതി ശിവജി മഹാരാജ് അടക്കമുള്ള നമ്മുടെ പൂർവികർ പകർന്നുനൽകിയ മൂല്യങ്ങൾ നമുക്ക് മുന്നിലുണ്ട്. അത് മുറുകെ പിടിച്ച് മൂന്നോട്ട് സഞ്ചരിക്കണം. എല്ലാ കാര്യത്തിലും നമ്മുടേതായ ആവശ്യങ്ങൾ നിലനിർത്തി മുന്നോട്ട് പോകണം.

ജി20 ഉച്ചകോടി വളരെ ഭംഗിയായി ഭാരതത്തിൽ അരങ്ങേറി. ഈ ഉച്ചകോടി എല്ലാ വർഷവും നടക്കുന്നതാണെങ്കിലും ഈ വർഷം വലിയ മാറ്റങ്ങൾ ദർശിക്കാനായി. നമ്മുടെ ആതിഥ്യമര്യാദ ലോകം മനസിലാക്കി. നമ്മുടെ സംസ്‌കാരത്തെ അവർ വീക്ഷിച്ചു. ചരിത്രത്തിൽ ആദ്യമായി മനുഷ്യ കേന്ദ്രീകൃതമായും ചർച്ചകൾ നടത്തി. മാനവകുലം ഒരു കുടുംബമാണെന്ന സന്ദേശം നൽകാൻ സാധിച്ചത് ജി20 ഭാരതത്തിൽ നടന്നപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കായിക രംഗത്തും ശ്രദ്ധേയമായ വളർച്ച നമ്മൾ കൈവരിച്ചു. ഏഷ്യൻ ഗെയിംസിൽ 100 ൽ അധികം മെഡലുകൾ നമ്മുടെ കായിക താരങ്ങൾ രാജ്യത്തിനായി സ്വന്തമാക്കി. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നാം വളർന്നു. ഡിജിറ്റൽ വിനിമയത്തിലും നമ്മൾ വളരെ മുന്നിലാണ്. എല്ലാ മേഖലയിലനാം വളരുകയാണ്. ഭാരതത്തിന്റെ ഈ അമൃതകാലം കാണുന്നതിനുള്ള ഭാഗ്യം നമുക്ക് ലഭിച്ചിരിക്കുന്നു. രാഷ്‌ട്രത്തിന്റെ സങ്കൽപ്പങ്ങളിലും മാറ്റം വന്നിരിക്കുന്നു. ഭഗവാൻ ശ്രീരാമന്റെ വിഗ്രഹം രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ പോവുകയാണ്. രാമൻ കരുണയുടേയും മര്യാദയുടേയും പ്രതീപ്രതിഷ്ഠിക്കാൻ പോവുകയാണ്.. അത്തരമൊരു സന്ദേശമാണ് അയോദ്ധ്യയിൽ നിന്നും ഉയരുന്നത്.

ഏതെങ്കിലും ഒരു ആശയത്തെ മുന്നിൽവെച്ച് മറ്റൊരു ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവരിൽ നിന്നും നാം അകന്നു നിൽക്കേണ്ടതുണ്ട്. അവരുടെ ലക്ഷ്യങ്ങൾ രാജ്യത്തിന് വിനാശം വരുത്തിവെക്കാനുള്ളതാണ്. അത്തരം ആശയധാരയോട് സന്ധിചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കണം. അത് രാഷ്‌ട്രീയത്തിൽ ആണെങ്കിൽപോലും. മണിപ്പൂരിൽ സംഭവിച്ചതിന് പിന്നിൽ നമ്മുടെ പരസ്പര വിശ്വാസക്കുറവാണ്. അവിടെ നൽകേണ്ടത് ഏകതയുടെ സന്ദേശമാണ്. എല്ലാവരും അതിനായി പ്രയത്‌നിക്കണമെന്നും അദ്ദേഹം ആഹ്വാനം ആഹ്വാനം ചെയ്തു

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

വെനസ്വേലൻ പ്രസിഡന്റിനെ നിഷ്പ്രയാസം പിടികൂടി !! ശത്രു രാജ്യങ്ങളിൽ നടത്തുന്ന ഓപ്പറേഷനുകളിൽ അഗ്രഗണ്യർ ! ആരാണ് ലോകത്തെ വിറപ്പിക്കുന്ന ‘ഡെൽറ്റ ഫോഴ്സ്’

ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…

8 minutes ago

വെനസ്വേലയിൽ അമേരിക്കൻ അധിനിവേശം! പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയെന്ന് ട്രമ്പ്; ദൗത്യത്തിനായി രംഗത്തിറക്കിയത് അമേരിക്കൻ സൈന്യത്തിന്റെ കരുത്തുറ്റ കമാൻഡോകളായ ഡെൽറ്റ ഫോഴ്‌സിനെ

വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…

16 minutes ago

രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം തള്ളി ജനങ്ങൾ I RAHUL GANDHI

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…

24 minutes ago

ഇറാൻ മുല്ലമാർ ഇനിയും പ്രതിഷേധങ്ങൾക്കെതിരെ വെടിവച്ചാൽ ഉടൻ തിരിച്ചടിയെന്ന് അമേരിക്കയും ഇസ്രായേലും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…

58 minutes ago

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

3 hours ago