കൊല്ലം : ആർഎസ്എസ് പ്രവർത്തകർക്ക് നേരെ എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണം വീണ്ടും ഉണ്ടായി . കൊല്ലം കരുനാഗപ്പള്ളിയിലാണ് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രണം അഴിച്ചു വിട്ടത്. . വിജയദശമിദിനത്തിലെ പ്രവർത്തങ്ങളുമായി തിരക്കിലായിരുന്നു ആർഎസ്എസ് പ്രവർത്തകരെ പരിഹസിക്കുകയും യാതൊരു പ്രകോപനവുമില്ലാതെ അവർക്ക് നേരെ ആക്രമണം നടത്തുകയുമായിരുന്നു.
ആക്രമണത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് ഗുരുതരമായ പരിക്കേറ്റു. ഈ സംഭവവുമായി ബന്ധപ്പെട്ട്മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതക ശ്രമത്തിനുള്ള കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വിവരം അറിഞ്ഞ് കൂടുതൽ ആർഎസ്എസ് പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും മുതിർന്ന നേതാക്കൾ എത്തി ഇവരെ പ്രതിഷേധത്തിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
കരുനാഗപ്പള്ളിയിലെ പുതിയകാവ് ജംഗ്ഷനിൽ വച്ചാണ് ബൈക്കിൽ എത്തിയ മൂന്നംഗ സംഘം ആർഎസ്എസ് പ്രവർത്തകരെ ആക്രമണം നടത്തിയത്. എസ്ഡിപിഐ പ്രവർത്തകർ കൈവശം വച്ചിരുന്ന ആയുധം ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ആയിരുന്നു. പരിക്കേറ്റ യുവാക്കളെ അതിനടുത്തുള്ള കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…