Sunday, June 2, 2024
spot_img

കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് ഭഗവന്ത് മാൻ; ദേശ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല; കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി അമിത് ഷാ

 

ദില്ലി:സുരക്ഷയുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ദില്ലിയിലായിരുന്നു കൂടിക്കാഴ്ച.പഞ്ചാബിന്റെ സുരക്ഷ സംബന്ധിച്ചകാര്യങ്ങളായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാ വിഷയമായത്. അടുത്തിടെ അതിർത്തി കടന്ന് ഡ്രോണുകൾ എത്തിയതും ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണവും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായോട് ഭഗവന്ത് മാൻ വിഷയം ചർച്ച ചെയ്തത്.

സംസ്ഥാനത്തിന്റെ അതിർത്തി കടന്ന് ഡ്രോണുകൾ എത്തുന്നത് തടയാൻ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് അദ്ദേഹം അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ അതിർത്തിയിലെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരുടെ ആവശ്യങ്ങളായിരുന്നു ഉന്നയിച്ച മറ്റൊരു വിഷയം. ഇതിനെല്ലാം പുറമേ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളും അമിത് ഷായോട് ഭഗവന്ത് മൻ വിവരിച്ചിട്ടുണ്ട്. അതേസമയം ദേശ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രിയ്‌ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന് എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം അറിയിച്ചതായും ഭഗവന്ത് മാൻ വ്യക്തമാക്കി.

Related Articles

Latest Articles