India

കാലയവനികയിലേക്ക് അഭിനയത്തിന്റെ മഹാപ്രതിഭ വിടവാങ്ങിയിട്ട് 14 വർഷങ്ങൾ; ഭരത് ഗോപിയുടെ ഓർമ്മയിൽ സിനിമാലോകം

മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതിയ മഹാപ്രതിഭ നടന്‍ ഭരത് ഗോപി (Bharat Gopi Death Anniversary) കാലയവനികയിലേക്ക് മറഞ്ഞിട്ട് 14 വർഷങ്ങൾ. വി. ഗോപിനാഥന്‍ നായര്‍ എന്ന ഭരത് ഗോപി വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെയും പാര്‍വതിയമ്മയുടെയും നാലു മക്കളില്‍ ഇളയവനായി ചിറയിന്‍കീഴില്‍ ജനിച്ച ഗോപിനാഥന്‍ വേലായുധന്‍ നായരാണ് പിന്നീട് മലയാളത്തിലെ അതുല്യ നടനായ ഭരത് ഗോപിയായി വളര്‍ന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബി എസ് സി ബിരുദം നേടിയ അദ്ദേഹം ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്നപ്പോഴാണ് നാടകത്തിലെത്തിപ്പെടുന്നത്. ഇതാണ് ജീവിതം മാറ്റിമറിച്ചത്.

കൊടിയേറ്റം, ഓര്‍മ്മയ്ക്കായ്, യവനിക, പഞ്ചവടിപ്പാലം, കാറ്റത്തെ കിളിക്കൂട്, പാളങ്ങള്‍, ചിദംബരം, അക്കരെ തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ജീവിക്കുന്ന ഗോപി അടി മുതല്‍ മുടി വരെ കഥാപാത്രമായി പരിണമിക്കുന്ന രീതികൊണ്ട് മലയാളസിനിമയിലെ അഭിനേതാക്കളില്‍ എക്കാലവും വേറിട്ടു നില്‍ക്കുന്ന പ്രതിഭയാണ്. 1972 ല്‍ പുറത്തിറങ്ങിയ അടൂര്‍ ചിത്രം സ്വയംവരത്തില്‍ തൊഴില്‍രഹിതന്റെ വേഷത്തിലൂടെയാണ് ഭരത് ഗോപി സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു ഗോപി.

1975-ൽ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ ഇദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1978, 82, 83, 85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും ഗോപിയെ തേടിയെത്തി.
1985-ൽ ടോക്കിയോയിൽ നടന്ന ഏഷ്യാ പസഫിക് മേളയിൽ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി. ആഖാത്, സടക്ക് സേ ഉഠാ ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ 1986- ൽ ഗോപി പക്ഷാഘാതം വന്ന് തളർന്നു പോയി.

ഇന്ത്യയിലെ തന്നെ ഏറ്റവും ഗംഭീര നടൻ

പക്ഷാഘാതത്തെത്തുടർന്ന്‌ കുറെക്കാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നശേഷം ‘പാഥേയം’ എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ്‌ നടത്തിയത്‌. 2006 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം രസതന്ത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛന്‍ വേഷത്തില്‍ ഭരത് ഗോപി അഭിനയിച്ചു. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2008 ജനുവരി 24 ന് ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഭരത് ഗോപിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 29 ന് 71-ാം വയസ്സില്‍ ഭരത് ഗോപിയെ മലയാള സിനിമയ്ക്ക് നഷ്ടമായി. 1991 ല്‍ രാജ്യം ഭരത് ഗോപിയെ പത്മശ്രീ നല്‍കി ആദരിച്ചു. അതേസമയം ഇന്ത്യൻ സിനിമയിൽ തന്നെ മാനുഷിക വികാരങ്ങളുടെ നാളിതുവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഗംഭീരമായ സാക്ഷാത്കാരങ്ങൾ പലതും നിർവ്വഹിക്കപ്പെട്ടത് ഈ മലയാളി നടനിലൂടെയാണെന്ന് ഇന്നത്തെ സൂപ്പർ താരങ്ങൾ പോലും തുറന്നുസമ്മതിക്കുന്ന ഒരു കാര്യമാണ്.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

7 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago