Monday, May 20, 2024
spot_img

നിലപാടിൽ ഉറച്ച് ദൃശ്യം2 നിർമ്മാതാക്കൾ: റിലീസ്‌ ഒ.ടി.ടിയിൽ തന്നെ; വിവാദം കത്തുന്നു

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ച സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി മുഖ്യമന്ത്രി പിണറായി വിജയന്‍ നൽകിയത് മലയാള സിനിമ ഇൻഡസ്ട്രയിൽ വലിയ ചർച്ചകൾക്ക് ആണ് വഴിവച്ചത്. മലയാള സിനിമ പ്രേമികളും, സിനിമ ഇൻഡസ്ട്രിയും, മോഹൻലാൽ ആരാധകരും പ്രതീക്ഷയോടെ കത്തിരിക്കുന്ന ചിത്രങ്ങളാണ് ദൃശ്യം 2 ഉം ,മരക്കാർ അറബിക്കടലിൻറെ സിംഹവും. നിലവിൽ മോഹൻലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന തീരുമാനത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഉറച്ചു നിൽക്കുകയാണ്. ആമസോൺ പ്രൈമുമായി ഉണ്ടാക്കിയ കരാറിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി , അതോടൊപ്പം റിലീസ് സംബന്ധിച്ച് തിയേറ്ററുടമകളുമായി കരാറില്‍ ഏര്‍പ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തിയറ്റർ ഉടമകളുടെ യോഗത്തിൽ ദൃശ്യം 2 സംബന്ധിച്ച് ചർച്ച ചെയ്യില്ല. തൻ്റെ തന്നെ ബിഗ് ബജറ്റ് ചിത്രമായ കുഞ്ഞാലി മരയ്ക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ നിരവധി വിമർശനങ്ങൾ എത്തിയെങ്കിലും തന്റെ തീരുമാനങ്ങൾക്ക് മോഹൻലാലിൻ്റെയും ജിത്തു ജോസഫിൻ്റെയും പൂർണ്ണ പിന്തുണയുണ്ടെന്നും ആന്റണി അറിയിച്ചു. മാത്രമല്ല മലയാള സിനിമയുടെ നിരവധി കോണുകളിൽ നിന്നും സംവിധായകരും,പ്രൊഡ്യൂസമാരും ,ഫിലിം ചേംബറും തിയേറ്റർ ഉടമകളും അടക്കം രംഗത്ത് വന്നിരിക്കുകയാണ്. സിനിമയുടെ റീലീസുമായി ബന്ധപ്പെട്ട് ഒരു വിഭാഗം തിയേറ്ററുടമകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.അപ്പോഴും ദൃശ്യം 2 ഒ.ടി.ടി റിലീസില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ ഉറപ്പിച്ചു പറഞ്ഞു. ദൃശ്യം 2 തിയേറ്ററിൽ റിലീസ് ചെയ്യുന്നത് സിനിമാ വ്യവസായത്തിന് ​ഗുണം ചെയ്യുമെന്ന് സംവിധായകൻ വിനയൻ നിലപാടറിയിച്ചു രംഗത്തെത്തി. ദൃശ്യം 2 ന്റെ നിര്‍മാതാവിന് ഇനിയും പുനര്‍ചിന്തനത്തിന് സമയമുണ്ടെന്നും, മോഹന്‍ലാലിന്റെ ദൃശ്യം 2 ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ ചിത്രത്തിന്റെ നിര്‍മാതാവിന് വ്യക്തമായ കാരണമുണ്ടാകുമെന്നും മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യന്‍ അന്തിക്കാട് അറിയിച്ചു.

ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ദൃശ്യം. ലോക്ക് ഡൗൺ കാലഘട്ടത്തിൽ തിയറ്ററുകൾ അടച്ചപ്പോൾ ഒ.ടി.ടി പ്ലാറ്റുഫോം സിനിമ പ്രേമികൾക്കും,സിനിമയിലെ അണിയറ പ്രവർത്തകർക്കും അതൊരു ആശ്വാസമായിരുന്നു.നിരവധി പ്രയാസങ്ങൾക്കും,കഷ്ടപ്പാടുകൾക്കും ഒടുവിൽ സിനിമകൾ തിയറ്ററുകൾ കാണാനാണ് ഓരോ സിനിമ പ്രവർത്തകരും ആഗ്രഹിക്കുന്നത്.എന്നാൽ എന്തുകൊണ്ടാണ് തിയറ്ററുകൾ തുറക്കാൻ തീരുമാനിച്ച ഈ സാഹചര്യത്തിൽ ജിത്തു ജോസഫ് സംവിധാനം ചെയുന്ന മലയാളത്തിന്റെ നടന്ന വിസ്മയം മോഹൻലാലിന്റെ ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റഫോം വഴി പ്രദർശിപ്പിക്കുന്നത് എന്നത് ആശങ്കയിലാഴ്ത്തുന്ന ചോദ്യമായി മലയാളം ഇൻഡസ്ട്രയിൽ ഉയർന്നു കഴിഞ്ഞു.

ഒരു പക്ഷെ ലോകമെബാടും കാണാനാഗ്രഹിക്കുന്ന ഈ ചിത്രത്തിന് പ്രത്യേകതകൾ ഏറെയാണ്. ദൃശ്യം ഒന്നാം ഭാഗത്തിന്റെ വിജയത്തിനു ശേഷം നിരവധി ഭാഷകളിലായി തിയറ്റേറുകളെത്തിയത് മലയാള സിനിമയുടെ വിജമായാണ് ഇൻഡസ്ട്രി കാണുന്നത്. അങ്ങനെയുള്ള ഈ ചിത്രം എന്തുകൊണ്ട് തിയറ്ററുകളിലൂടെ അല്ലാതെ ഒ.ടി.ടി പ്ലാറ്റുഫോമുകളിലൂടെ പ്രദർശിപ്പിക്കുന്നു എന്ന ചോദ്യം വിവാദങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. എങ്കിലും കൃത്യമായ ഒരു മറുപടി ഇതുവരെ ലഭിച്ചിട്ടില്ലാത്തത് കൊണ്ട് മോഹൻലാൽ ആരാധകർക്കും, തിയേറ്റർ ഉടമകൾക്കും, സിനിമ പ്രേമികൾക്കും വലിയ നിരാശയേകുന്നുമുണ്ട്. ജനുവരി അവസാനത്തോടെ ചിത്രം പുറത്തിറങ്ങും.

Related Articles

Latest Articles