Sunday, January 11, 2026

ഭാരത് കിസാൻ യൂണിയൻ നേതാവിന്റെ പദ്ധതി , ഗൂഢാലോചന പുറത്ത് | Jagjit Singh Dallewal

തെരഞ്ഞെടുപ്പിന് മുൻപ് പെട്ടന്ന് പൊട്ടി പുറപ്പെട്ട് വന്ന കര്ഷകസമസമരത്തിന്റെ പിന്നിൽ എന്ത് എന്നൊരു ചോദ്യം എല്ലവർക്കും ഉണ്ടായിരുന്നു ,എന്നാൽ അതിന് ഉള്ള ഉത്തരം അവരുടെ വായിൽ നിന്ന് തന്നെ പുറത്ത് വന്നിരിക്കുകയാണ് . കർഷക സമരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മുൻപ് ഭാരത് കിസാൻ യൂണിയൻ നേതാവ് ജഗ്ജിത് സിങ് ദല്ലേവാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി സംസാരിച്ച വിഡിയോയിലാണ്എന്താന്ന് ഇങ്ങനെ ഒരു സമരം ഇപ്പോൾ പെട്ടന്ന് ഉയർന്നുവരാൻ കാരണം എന്ന് വ്യക്തമാകുന്നത് .

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ,അയോധ്യ രാമക്ഷേത്ര ചടങ്ങോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണെന്നും അത് താഴേക്ക് കൊണ്ടുവരണമെന്നുമാണ് വിഡിയോയിൽ ജഗ്ജിത് സിങ് ദല്ലേവാൽ പറയുന്നത്. ”അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ഗ്രാഫ് വളരെയധികം ഉയർന്നു. നമുക്ക് കുറച്ചു സമയം മാത്രമാണ് ബാക്കിയുള്ളത്. അദ്ദേഹത്തിന്റെ ഗ്രാഫ് എങ്ങനെയും താഴ്‌ത്തണം” .ജഗ്ജിത്തിന്റെ വാക്കുകൾക്കെതിരെ ബിജെപി നേതാക്കൾ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ് .

കർഷക സംഘടന നേതാവിന്റേത് രാഷ്ട്രീയ പരാമർശമാണെന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ചൂണ്ടിക്കാട്ടി. ”ഇത്തരത്തിൽ വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചാൽ ജനങ്ങൾ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നത് നിർത്തുമെന്നാണോ നിങ്ങൾ കരുതുന്നത് ഇങ്ങനെയല്ല പ്രതിഷേധം നടത്തേണ്ടത് എന്ന സന്ദേശമാണ് ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നത്.കർഷകർ സമരത്തിനായി ആവിഷ്‌കരിച്ച രീതിയോട് എതിർപ്പുണ്ട്. ട്രാക്ടറിലും ട്രോളികളിലും ഒരു വർഷത്തെ റേഷനുമായാണ് അവർ നീങ്ങുന്നത്, ഒരു സൈന്യത്തെപ്പോലെ. അവർ ഡൽഹിയിലേക്ക് പോകുന്നതിൽ ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല. എന്നാൽ ട്രെയിനിലോ ബസിലോ മറ്റു വാഹനങ്ങളിലോ പോകാമായിരുന്നു. ട്രാക്ടർ ഗതാഗത ഉപാധിയല്ല, അതൊരു കാർഷിക സാമഗ്രിയാണ്ഖട്ടർ പറഞ്ഞു.

വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉയർത്തി കർഷക സംഘടനകൾ നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ച് എന്ന പേരിൽ സമരം നടത്തുന്നത് . എന്നാൽ യതാർത്ഥ ഉദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖത്ത് കരി വാരി തേക്കുക എന്ന ഒറ്റലക്ഷ്യം മാത്രമേ ഉള്ളു എന്നത് അവർ തന്നെ വ്യക്തമാക്കുകയാണ് , ഇതിലൂടെ വളരെ വ്യക്തമാകുന്നത് എതിരാളികൾ മോദിയെ എത്രത്തോളം ഭയപെടുന്നുണ്ട് എന്നുള്ളത് . പരാജയം ഉറപ്പിച്ചവർക്ക് ജനങളുടെ കണ്ണിൽ തെറ്റിധരണ പറത്താൻ ഇങ്ങനെ ഒക്കെ ചെയ്തേ പറ്റു, എന്നാൽ ഇതിലൊന്നും അടിയറവ് പറയുന്ന ആളല്ല പ്രധനമത്രി നരേന്ദ്രമോദി എന്ന് മനസിലാക്കുന്നത് നന്നായിരിക്കും.

Related Articles

Latest Articles