Saturday, December 20, 2025

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

ആർ.എസ്.എസ് അഖില ഭാരതീയ സദസ്യൻ ഡോ. റാം മാധവ്,ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി എന്നിവർ പങ്കെടുക്കും. ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിജയകരമായി ബിസിനസ് ചെയ്യുന്നവർക്കുള്ള ചാണക്യ പുരസ്കാരം എം.എസ്. ഫൈസൽ ഖാൻ (നിംസ് മെഡിസിറ്റി), റാണി മോഹൻദാസ് (മോഹൻദാസ് ഗ്രൂപ്പ് ), ശശിധരൻ മേനോൻ (ശ്രീ ട്രാൻസ്വേസ്), എൻ. ധനഞ്ജയൻ ഉണ്ണിത്താൻ (കോർഡിയൽ ഹോംസ്), ഡോ. ഹരീഷ് ജെ. (ഡി റെനോൺ ബയോടെക്), അരുൺ വേലായുധൻ (റെയിൻബോ പ്രോപ്പർട്ടീസ് ഡെവലപ്പേഴ്സ്), ഡോ. ബിജു രമേശ് (രാജധാനി ഗ്രൂപ്പ്), എസ്. രാജശേഖരൻ നായർ (ഉദയ സമുദ്ര) എന്നിവർക്ക് നൽകും.

ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ തത്വമയിലൂടെ വീക്ഷിക്കാം.

Related Articles

Latest Articles