mamooty-fahad-movie-video-viral
പ്രഖ്യാപനം മുതലേ സിനിമാ പ്രേമികൾ കാത്തിരുന്ന മമ്മുട്ടി ചിത്രം ഭീഷ്മ പര്വ്വത്തിന്റെ ഒഫിഷ്യല് ടീസര് പുറത്തെത്തി. 14 വര്ഷത്തെ ഇടവേളയ്ക്കു ശേഷം അമല് നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് ചിത്രം ജനശ്രദ്ധ നേടിയത്.
ആരാധകര് അമല് നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തില് നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത്, ആ ഘടകങ്ങളൊക്കെ ചേര്ന്നതാവും ചിത്രമെന്നാണ് ടീസര് നല്കുന്ന പ്രതീക്ഷ. പഞ്ച് ഡയലോഗുകളുടെയും ആക്ഷന് സീക്വന്സുകളുടെയും സാംപിള് നിറഞ്ഞതാണ് ടീസര്. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില് പെടുന്നതാണ് ചിത്രം.
അതേസമയം ചിത്രത്തിൽ സൗബിന് ഷാഹിര്, ഷൈന് ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്ഹാന് ഫാസില്, ദിലീഷ് പോത്തന്, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര് തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.
കൂടാതെ അമല് നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്ന്നാണ് രചന നിര്വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന് ആണ് ഛായാഗ്രാഹകന്. എഡിറ്റിംഗ് വിവേക് ഹര്ഷന്, സംഗീതം സുഷിന് ശ്യാം. അഡീഷണല് സ്ക്രിപ്റ്റ് രവിശങ്കര്, അഡീഷണല് ഡയലോഗ്സ് ആര്ജെ മുരുകന്, വരികള് റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്, പ്രൊഡക്ഷന് ഡിസൈന് സുനില് ബാബു, ജോസഫ് നെല്ലിക്കല്, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന് തപസ് നായക്, സ്റ്റണ്ട് ഡയറക്ടര് സുപ്രീം സുന്ദര്, അസോസിയേറ്റ് ഡയറക്ടര് ലിനു ആന്റണി. ഡിസൈന് ഓള്ഡ് മങ്ക്സ്. ചിത്രം മാര്ച്ച് 3ന് തിയറ്ററുകളില് എത്തും.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…