Sunday, May 19, 2024
spot_img

കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട! രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത് ഒരു കോടിയോളം മതിപ്പുള്ള സ്വർണ്ണം

കോഴിക്കോട് : വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഏകദേശം ഒരു കോടിയോളം രൂപ വിലവരുന്ന 1.812 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.വ്യാഴാഴ്ച വൈകിട്ട് ജിദ്ദയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ വയനാട് സ്വദേശിയിൽ നിന്നും 953 ഗ്രാം സ്വർണ്ണ മിശ്രിതം 3 ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും റാസൽഖൈമയിൽ നിന്നും വന്നിറങ്ങിയ വില്യാപ്പള്ളി സ്വദേശിയിൽ നിന്നും 859 ഗ്രാം സ്വർണ്ണ മിശ്രിതം 4 ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും ആണ് കണ്ടെത്തിയത്.

രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. കള്ളക്കടത്തിനെ കുറിച്ച് കസ്റ്റംസ് അന്വേഷണവും തുടർ നടപടികളും പുരോഗമിക്കുന്നു.

Related Articles

Latest Articles