Sunday, December 14, 2025

ബാംഗ്ലൂരിന് മൊഹാലിയിൽ മൊഞ്ചുള്ള വിജയം ; പഞ്ചാബിനെതിരെ 24 റൺസ് വിജയം

മൊഹാലി :ഇന്ന് നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെ കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇതോടെ ബാംഗ്ലൂർ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി. 24 റണ്‍സിനാണു ആര്‍സിബിയുടെ വിജയം. ബാംഗ്ലൂർ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 18.2 ഓവറിൽ 150 റൺസെടുത്തപ്പോഴേക്കും എല്ലാപേരും കൂടാരം കയറി.

30 പന്തിൽ 46 റൺസെടുത്ത പ്രഭ്സിമ്രൻ സിങ്ങാണു പഞ്ചാബിന്റെ ടോപ് സ്കോറർ. ജിതേഷ് ശർമ (27 പന്തിൽ 41) . ഹർപ്രീത് സിങ് (ഒൻപതു പന്തിൽ 13), ഹർപ്രീത് ബ്രാർ (13 പന്തിൽ 13), സാം കറൻ (12 പന്തിൽ 10) എന്നിവരാണു പഞ്ചാബിന്റെ മറ്റു പ്രധാന സ്കോറർമാർ.

ബാംഗ്ലൂരിനായി നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി മുഹമ്മദ് സിറാജ് നാലു വിക്കറ്റുകൾ വീഴ്ത്തി. വനിന്ദു ഹസരംഗ രണ്ടും വെയ്ൻ പാർനെൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി. ഇതോടെ ബാംഗ്ലൂരിന് ആറു മത്സരങ്ങളിൽനിന്ന് മൂന്നു വീതം ജയവും തോൽവിയുമായി ആറു പോയിന്റായി. പോയിന്റ് പട്ടികയിൽ അഞ്ചാമതാണ് ആര്‍സിബി. മൂന്നാം തോൽവി വഴങ്ങിയ പഞ്ചാബ് ഏഴാം സ്ഥാനത്തേക്ക് വീണു.

നേരത്തെ കോഹ്ലിയും ഡുപ്ലെസിയും നേടിയ അർധ സെഞ്ചുറി നേടിയതോടെയാണ് ബാംഗ്ലൂർ 174 റൺസിലെത്തിയത്. ക്യാപ്റ്റൻ വിരാട് കോലിയും ഫാഫ് ഡുപ്ലെസിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 137 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

Related Articles

Latest Articles