Friday, May 3, 2024
spot_img

ലൈഫ് മിഷൻ അഴിമതിക്കേസ് അന്തിമ കുറ്റപത്രം സമർപ്പിച്ച് ഇഡി ; ഒന്നാം പ്രതി എം ശിവശങ്കർ, സ്വപ്ന സുരേഷ് രണ്ടാം പ്രതി

തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിക്കേസിൽ ഇഡി അന്തിമ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കേസിൽ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ഏഴാം പ്രതിയാണ്.

വിദേശ പൗരൻ ഖാലിദും പ്രതിപ്പട്ടികയിലുണ്ട്. ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ലൈഫ് മിഷൻ പദ്ധതിയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കേസിൽ ആകെ 11 പേരാണ് പ്രതികളായി ഇഡി സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.

Related Articles

Latest Articles