Bigg Boss 5 contestant Anjus Rosh has come out as gay
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ അഞ്ചാം പതിപ്പിന് തിരിതെളിഞ്ഞിട്ട് അഞ്ച് ദിനം പിന്നിടുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം ബിഗ് ബോസിലെ മത്സരാർഥികളെപ്പറ്റിയാണ്. പതിനെട്ട് മത്സരാർഥികളാണ് ബിഗ് ബോസ് 5ലുള്ളത്. സോഷ്യൽ മീഡിയയിൽ നല്ല പിന്തുണയുള്ളവരാണ് ഈ സീസണിലെ ഭൂരിഭാഗം മത്സരാർത്ഥികളുമെന്നതാണ് എടുത്തു പറയേണ്ടത്.
പല തുറന്നു പറച്ചിലുകൾക്കും ബിഗ് ബോസ് വീട് സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബിഗ് ബോസ് അഞ്ചാം പതിപ്പിലെ മത്സരാർത്ഥിയായ അഞ്ജൂസ് റോഷ്. താൻ ഒരു ടോം ബോയ് ആയിട്ടാണ് ചെറുപ്പം മുതലേ നടക്കുന്നത്. എന്നെ പെൺകുട്ടിയായി കാണുന്നത് എനിക്ക് ഇഷ്ടമല്ല. അതുപോലെ തന്നെ ലെസ്ബിയൻ എന്ന വാക്ക് ഇഷ്ടമല്ലെന്നും അഞ്ചൂസ് പറയുന്നു. ഞാൻ ബാംഗ്ലൂരിൽ ജോലി ചെയ്ത സമയത്ത് തന്റെ റൂമിലുണ്ടായിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. താനാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞതെന്നും അഞ്ചൂസ് പറയുന്നു. ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം തോന്നിയിരുന്നുവെന്നും അത്രയും ഭംഗിയുള്ളൊരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടുമില്ല. അങ്ങനെ പരിചയപ്പെട്ട് സുഹൃത്തുക്കളായി രണ്ട് മാസം കഴിഞ്ഞപ്പോൾ ഞാൻ തന്നെ പ്രണയം പറയുകയായിരുന്നുവെന്ന് അഞ്ചൂസ് പറയുന്നു.
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…