ബിഗ്ഗ്‌ബോസ് മലയാളം സീസൺ ഫോറിലെ ശക്തമായ ഒരു മത്സരാർഥിയായിരുന്നു ഡോ:റോബിൻ രാധാകൃഷ്ണൻ. മറ്റാരേക്കാളും ആരാധന പിന്തുണയുള്ള റോബിൻ ഈ കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങിയത്. ഒരുപാട് പ്രതീക്ഷകൾ ഉള്ള മത്സരാർഥി ആയിരുന്നുവെന്നും എന്നാൽ എല്ലാം താളംതെറ്റിയെന്നും നിയമങ്ങൾ പാലിക്കാതിരുന്നതിനാൽ പുറത്താക്കുന്നുവെന്നുമാണ് അന്നേ ദിവസം മോഹൻലാൽ പറഞ്ഞത്.
കഴിഞ്ഞ ആഴ്ചത്തെ വീക്കിലി ടാസ്കിൽ ആണ് ബിഗ്ഗ്‌ബോസിലെ മറ്റൊരു മത്സരാർത്ഥിയായ റിയാസും റോബിനും തമ്മിൽ വാക്കു തർക്കമുണ്ടായതും അത് കയ്യാങ്കളിയിൽ അവസാനിച്ചതും. റിയാസിനെ റോബിൻ തല്ലിയെന്ന പേരിൽ ആണ് നിയമലംഘനത്തെ തുടർന്ന് റോബിനെ പുറത്താക്കിയത്. ബിഗ്ഗ്‌ബോസ് സീസൺ ടുവിലും ഇത്തരത്തിൽ നിയമലംഘനത്തെ തുടർന്ന് രജിത് എന്ന മത്സരാർഥിയെ പരിപാടിയിൽ നിന്നും പുറത്താക്കിയിരുന്നു.
സംഭവത്തെ തുടർന്ന് സീക്രട്ട് റൂമിൽ കഴിഞ്ഞ മൂന്ന് ദിവസവും വീട്ടിലേക്ക് തിരികെ പ്രവേശിക്കാനും ഗെയിം തുടരാനും സാധിക്കുമെന്ന പ്രതീക്ഷയായിരുന്നു റോബിനും, റോബിനെ സ്നേഹിക്കുന്ന മറ്റ് മത്സരാർഥികൾക്കും. പ്രേക്ഷകരും തങ്ങളുടെ രാജാവിന്റെ തിരിച്ച് വരവ് പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഒരാൾക്കായി നിയമങ്ങൾ മാറ്റിയാൽ ഇപ്പോൾ വീട്ടിലുള്ളവരും ഇനി വരുന്നവരും റോബിൻ ചെയ്ത പ്രവൃത്തി ആവർത്തിക്കുമെന്നും അതിനാലാണ് പുറത്താക്കുന്നത് എന്നുമാണ് റോബിനോട് മോഹൻലാൽ പറഞ്ഞത്.
റോബിൻ പുറത്തായെന്ന വാർത്ത വന്നപ്പോൾ മുതൽ പ്രേക്ഷകരെല്ലാം വൈകാരികമായാണ് പ്രതികരിച്ചത്. കാരണം എവിക്ഷൻ എന്ന പ്രക്രിയയിലൂടെ ഒരിക്കലും റോബിൻ പുറത്താവില്ല എന്ന വിശ്വാസം ആരാധകർക്ക് ഉണ്ടായിരുന്നു. കപ്പ് കിട്ടിയില്ലെങ്കിലും സീസൺ ഫോറിലെ വിജയി റോബിനാണെന്നും ഇനി വരുന്ന ബിഗ് ബോസ് എപ്പിസോഡുകൾ തങ്ങൾ ബഹിഷ്കരിക്കുകയാണെന്നും ആരാധകർ പറയുന്നുണ്ട്.
ബിഗ് ബോസ് വീട്ടിലെ എഴുപത് ദിവസത്തെ വാസത്തിന് ശേഷം തിരികെ എത്തിയ റോബിന് വൻ സ്വീകരണമാണ് ലഭിച്ചത്. റോബിൻ തിരുവനന്തപുരത്ത് വിമാനമിറങ്ങുമെന്ന് അറിഞ്ഞ് നൂറുകണക്കിന് പേരാണ് തങ്ങളുടെ പ്രിയ താരത്തെ സ്വീകരിക്കാൻ എത്തിയത്.
റോബിൻ പോലും ഇത്തരമൊരു വരവേൽപ്പ് പ്രതീക്ഷിച്ചിരുന്നില്ല. തന്നെ ഇത്രയും ആൾകാർ നെഞ്ചിലേറ്റിയിരുന്നെന്ന് റോബിൻ അറിഞ്ഞിരുന്നില്ല.ജനങ്ങളുടെ സ്നേഹം കണ്ട് അമ്പരന്നുവെന്നാണ് റോബിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനൊരു സ്വീകരണം. ഇത്രയും പേരുടെ സ്നേഹം എനിക്ക് കിട്ടുന്നത് ഓർത്ത് സന്തോഷം തോന്നുന്നു.’
‘വീട്ടിലകത്തുള്ള കുറച്ച് പേർ മാത്രമാണ് എന്നെ മനസിലാക്കിയത്. ബാക്കിയുള്ളവർക്കൊന്നും എന്നെ മനസിലാക്കാൻ കഴിഞ്ഞില്ല. പക്ഷെ വീടിന് പുറത്തുള്ള ഷോ കണ്ട മൂന്നരകോടി ജനങ്ങൾ എന്നെ മനസിലാക്കിയതിൽ അതിയായ സന്തോഷമുണ്ട്. എല്ലാവരും എന്നോടുള്ള സ്നേഹം കാണിക്കാനും മാധ്യമങ്ങൾ എന്റെ അഭിമുഖം എടുക്കാനുമെല്ലാം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട്. എന്നെ സ്നേഹിക്കുന്നവർ കഷ്ടപ്പെടുന്നവല്ലോയെന്ന് കാണുമ്പോൾ. വീടിന് പുറത്തായതിൽ സങ്കടമില്ല. അത് ഗെയിമിന്റെ ഭാഗമാണ്. ട്രോഫിയേക്കാൾ വലുത് ജനങ്ങളുടെ മനസ് കീഴടക്കുകയെന്നതാണല്ലോ അതെനിക്ക് സാധിച്ചല്ലോ. ദിൽഷ എന്റെ നല്ലൊരു ഫ്രണ്ടാണ്. ആ സൗഹൃദം തുടർന്നും മുന്നോട്ട് കൊണ്ടുപോകും. ജാസ്മിൻ പാവമാണ്.പിന്നെ ചെയ്യുന്നത് ചിന്തിക്കാതെയുള്ള പ്രവൃത്തികളാണെന്ന് മാത്രം. മത്സരാർഥി എന്ന നിലയിൽ സ്ട്രോങാണ്. ഇത്രയും നാൾ വീട്ടിൽ നിന്നും മാറി നിന്നിരുന്നില്ല. വിജയിച്ചില്ലെങ്കിലും വീട്ടുകാർക്കെല്ലാം എന്റെ കാര്യത്തിൽ സന്തോഷമാണ്. റിയാസിനെ തല്ലിയതല്ല അബദ്ധത്തിൽ പറ്റിപോയതാണ്. ഞാൻ പെട്ടന്ന് ദേഷ്യം വരുന്ന വ്യക്തിയാണ്. ക്ഷമ തീരെയില്ല. പിന്നെ എങ്ങനെ ഇത്രനാൾ പിടിച്ച് നിന്നുവെന്നത് എനിക്കും അത്ഭുതമാണ്. ബിഗ് ബോസ് വീട്ടിൽ കയറി അനുഭവിക്കുന്നവർക്ക് മാത്രമെ അവിടുത്തെ സ്ട്രസ് എത്രത്തോളമാണെന്ന് മനസിലാകൂ. വീട്ടിലെ മത്സരാർഥികളെക്കാൾ ഞാൻ എപ്പോഴും ആലോചിച്ചിരുന്നത് വീടിന് പുറത്തുള്ള ജനങ്ങളെ കുറിച്ച് മാത്രമായിരുന്നു.എനിക്കിനി ആരോടും ദേഷ്യവും വൈരാഗ്യവുമില്ല. എല്ലാം ഗെയിമായി മാത്രം കണക്കാക്കാനാണ് ഇഷ്ടം. പിആർ ആണെന്ന ആരോപണം തെറ്റാണ് ഞാൻ എന്റെ സോഷ്യൽമീഡിയ പേജ് പോലും വേറൊരാൾ ഹാൻഡിൽ ചെയ്യാൻ കൊടുത്തിരുന്നില്ല.”സ്നേഹം ജനങ്ങളുടെ ഉള്ളിൽ നിന്ന് ഉണ്ടാകേണ്ടതാണ്. ഒരാഴ്ച വിശ്രമിച്ച ശേഷം എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മീറ്റ് അപ്പ് നടത്താൻ ഞാൻ ഉദ്ദേശിക്കുന്നുണ്ട്’ എന്നൊക്കെയാണ് റോബിൻ പറഞ്ഞത്.
അതേസമയം ഇന്നത്തെ എവിക്ഷനിൽ റിയാസ് പുറത്തുപോകുമെന്നാണ് സൂചന. ആരാധകർ ഏറെയുള്ള റോബിൻ പുറത്താവാൻ കാരണം റിയാസ് ആണെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ റിയാസിന് ആരാധകരേക്കാൾ കൂടുതകൾ ഉള്ളത് ഹേറ്റേഴ്‌സ് ആണ്
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…