Kerala

വഴിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു; എറണാകുളം മുളവുകാടാണ് സംഭവം

എറണാകുളം: മുളവുകാട് വഴിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. ഹൈക്കോടതി ഉത്തരവ് മറികടന്ന് പഞ്ചായത്ത് അധികൃതര്‍ ഭൂമി കയ്യേറുന്നുവെന്ന് ആരോപിച്ച് കുറിപ്പ് എഴുതി വച്ചായിരുന്നു വീട്ടമ്മയുടെ ആത്മഹത്യ. ആരോപണം നിഷേധിച്ച പഞ്ചായത്ത് അധി

കൃതര്‍ ദളിത് കുടുംബങ്ങള്‍ക്കടക്കം സഞ്ചരിക്കാന്‍ വേണ്ടിയാണ് തര്‍ക്കഭൂമിയിലെ വഴി വീതി കൂട്ടിയതെന്ന് അറിയിച്ചു.

എറണാകുളം മുളവുകാട് സ്വദേശി ലില്ലി തോമസാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തത്. ലില്ലിയുടെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്തെച്ചൊല്ലി പഞ്ചായത്തുമായി തര്‍ക്കമുണ്ടായിരുന്നു. റീ സര്‍വ്വേയില്‍ 28 സെന്റുണ്ടായിരുന്ന ഭൂമി 20 സെന്റായി ചുരുങ്ങിയെന്നാണ് വീട്ടുകാരുടെ പരാതി. ഇതേത്തുടര്‍ന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഡിസംബറില്‍ മൂന്ന് മാസത്തിനുള്ളില്‍ സ്ഥലം അളന്ന് തിരിച്ച് തിട്ടപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും സ്ഥലം അളന്നില്ല. ഇതിനിടെ തര്‍ക്കഭൂമിയില്‍ റോഡ് വീതികൂട്ടാനായി പഞ്ചായത്ത് പണി നടത്തി. ഇതില്‍ മനംനൊന്ത് ലില്ലി ആത്മഹത്യ ചെയ്‌തെന്നാണ് വീട്ടുകാരുടെ ആരോപണം.

ആരോപണം മുളവുകാട് പഞ്ചായത്ത് അധികൃതര്‍ നിഷേധിച്ചു. താലൂക്ക് സര്‍വേയര്‍ സ്ഥലം അളന്ന് നല്‍കാത്തതില്‍ പഞ്ചായത്തിന് ബന്ധമില്ല. ലില്ലിയുടെ വീടിന്റെ ചുറ്റുമതിലിന് പുറത്താണ് തര്‍ക്കഭൂമി. ദളിത് കുടുംബങ്ങളടക്കം അമ്പതോളം വീട്ടുകാര്‍ക്ക് വേണ്ടിയാണ് ഓട്ടോറിക്ഷ കടന്ന് പോകുന്ന വിധത്തില്‍ വഴി താത്കാലികമായി വീതി കൂട്ടിയതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. വഴിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഏഴ് വര്‍ഷമായി പഞ്ചായത്ത് അധികൃതര്‍ പീഡിപ്പിക്കുകയാണെന്നും മരണത്തിന് ശേഷവും ഇതില്‍ മാറ്റമില്ലെന്നും കുടുംബം ആരോപിച്ചു.

 

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

4 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

23 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

24 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

1 day ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago