Sunday, October 4, 2026

”വാക്‌സിന്‍ മാൻ”; ആരോഗ്യ പ്രവര്‍ത്തകരെ കബളിപ്പിച്ച് 11 തവണ വാക്‌സിന്‍ എടുത്ത 84 കാരനെതിരെ കേസെടുത്തു; അറസ്റ്റ് ഉടൻ ?

പട്‌ന: ബീഹാറിലെ മധേപുരയിൽ 11 തവണ കോവിഡ് (Covid) വാക്സിന്‍ എടുത്തെന്ന് അവകാശപ്പെട്ട ബ്രഹ്മദേവ് മണ്ഡലിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിനയ് കൃഷ്ണ പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഹാറിലെ മധേപുര ജില്ലക്കാരനായ ബ്രഹ്മദേവ് മണ്ഡലിനെതിരെ പുറൈനി പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

സർക്കാർ ഉദ്യോഗസ്ഥനായിരുന്നു ബ്രഹ്മദേവ്. 2021 വർഷത്തിൽ മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് കൊറോണ വാക്‌സിൻ കുത്തിവെച്ചത്. സെപ്റ്റംബറിൽ മാത്രം മൂന്ന് ഡോസുകൾ സ്വീകരിച്ചിരുന്നുവെന്നാണ് വിവരം. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഭാര്യയുടെ ഫോൺ നമ്പർ എന്നിവയെല്ലാം ഉപയോഗിച്ചായിരുന്നു ബ്രഹ്മദേവ് 11 തവണ വാക്‌സിനെടുത്തത്.

Related Articles

Latest Articles