Saturday, May 11, 2024
spot_img

ബിഹാറിൽ നിതീഷിന് ‘നാലാമൂഴം’;സത്യപ്രതിജ്ഞ നാളെ,സുശീൽ മോദി തന്നെ ഉപമുഖ്യമന്ത്രി

 ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെ എൻഡിഎ തിരഞ്ഞെടുത്തു. തുടർച്ചയായി നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. നിയമസഭ സാമാജികരായി തിരഞ്ഞെടുക്കപ്പെട്ടവരുമായി എൻഡിഎ നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം. ബിജെപിയുടെ സുശീൽ മോദി ഉപമുഖ്യമന്ത്രിയായി തുടരും.

ബിഹാർ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകുമെന്ന് എൻഡിഎ  നേതൃത്വം തീരുമാനിക്കുമെന്നും നിതീഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജനവിധി എന്‍ഡിഎയ്ക്കൊപ്പമാണെന്നും ജെഡിയു നേതൃയോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഖ്യകക്ഷിയായ ബിജെപിക്കാണ് ജെഡിയുവിനേക്കാൾ സീറ്റ് കിട്ടിയത്.

Related Articles

Latest Articles