Monday, January 12, 2026

ബിഹാറില്‍ മിന്നും വിജയം; ബിഹാര്‍ നിയമസഭ എന്‍ഡിഎ തന്നെ ഭരിക്കും, കുറഞ്ഞ സീറ്റിൽ മത്സസരിച്ചും നേട്ടം കൊയ്ത് ബിജെപി

പാട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കേവല ഭൂരിപക്ഷമായ 122 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം വീണ്ടും നിലനിര്‍ത്തി. 125 സീറ്റില്‍ ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ജയിച്ചത്.കുറഞ്ഞ സീറ്റിൽ മത്സസരിച്ചും ബിജെപി നേട്ടം കൊയ്തത് ഏറെ ശ്രദ്ധേയമാണ്.
മഹാഗഡ്ബന്ധന് 110 സീറ്റുകള്‍ നേടാനെ കഴിഞ്ഞൊള്ളു.

എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ നിഷ്ഭ്രമമാക്കിയാണ് എന്‍ഡിഎ വിജയം സ്വന്തമാക്കിയത്.എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും മഹാഗഡ്ബന്ധന് അനുകൂലമായിരുന്നു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാന മണ്ഡലത്തിലെയും ഫലം വന്നത്.

ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍ജെഡി നേടിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി. 2015ല്‍ ഇത് 71 സീറ്റുകളായിരുന്നു. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് വെറും 19 സീറ്റുകളിലെ ജയം കണ്ടെത്താനായുള്ളൂ.

Related Articles

Latest Articles