Thursday, January 1, 2026

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യഫല സൂചനകളിൽ എൻഡിഎ മുന്നിൽ

പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യഫല സൂചനകളിൽ എൻഡിഎ മുന്നിൽ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മൂന്ന് ഘട്ടമായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടത്തിയത്.

കോവിഡ് വ്യാപനം ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി തപാൽ വോട്ടുകൾ ചെയ്യാൻ അവസരം കൊടുത്തിരുന്നുവെങ്കിലും വലിയ തോതിൽ ആളുകൾ ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ് സൂചന.തപാൽ വോട്ടുകൾ എണ്ണി പൂർത്തിയാക്കിയ ശേഷമായിരിക്കും ഇലക്ട്രിക്ക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുക.

Related Articles

Latest Articles