Accident-in-kerala-palakkad
കോയമ്പത്തൂർ: ബൈക്കിൽ പോകുന്നതിനിടെ (Bike Accident)ഷാള്‍ കുരുങ്ങി പത്ത് വയസ്സുകാരി റോഡില്‍ വീണു മരിച്ചു. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശന ആണ് മരിച്ചത്. അമ്മയും അയല്‍ക്കാരനുമൊത്തു ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദര്‍ശന.
അസുഖം ബാധിച്ചതിനെ തുടർന്ന് ദര്‍ശനയെ അയല്‍ക്കാരന്‍ വിഘ്നേശിന്റെ ബൈക്കില്‍ അമ്മ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്. കാറ്റു തട്ടാതിരിക്കാന്‍ കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ചുറ്റിയിരുന്നു.
വിഘ്നേശിനും അമ്മയ്ക്കും ഇടയിലാണ് ദര്‍ശന ഇരുന്നിരുന്നെങ്കിലും ദര്‍ശനയുടെ ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ ദര്‍ശനയുടെ തല കഴുത്തില്‍ നിന്നു വേര്‍പെട്ടാണു മരിച്ചത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…