കണ്ണൂര്‍: കാതടപ്പിക്കുന്ന ശബ്ദത്തില്‍ അപകടകരമായി ബൈക്കോടിച്ച കൗമാരക്കാരന്റെ പിതാവിനെതിരെ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ പയ്യാമ്പലം-പള്ളിയാംമൂല റോഡില്‍ പോലിസ് വാഹനപരിശോധന നടത്തവേയാണ് അപകടകരമായ രീതിയില്‍ സഞ്ചരിച്ച ബൈക്ക് ഓടിച്ചുവരികയായിരുന്ന കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ പിടികൂടിയത്.
പരിശോധനയില്‍ ബൈക്ക് യാത്രികന് ലൈസന്‍സോ മറ്റു രേഖകളോയില്ലെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വ്യക്തമായി. ഇതേ തുടര്‍ന്ന് ബര്‍ണശേരയില്‍ താമസിക്കുന്ന കുട്ടിയുടെ രക്ഷിതാവിനെതിരെ പൊലിസ് കേസെടുത്തു. ഇയാളോട് പൊലിസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

