Saturday, December 13, 2025

ഇനി പണി പാളും: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം; ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ദില്ലി: മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവരുടെ പരിപാലനവും ക്ഷേമവും വിഷയമായ ബില്‍ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇനി മുതിര്‍ന്നവരെയും ഉപേക്ഷിക്കുന്നതിനുള്ള ശിക്ഷ ആറ് മാസം തടവും 10,000 രൂപ പിഴയുമാണ്.

മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ നേരത്തെയുള്ള ശിക്ഷ മൂന്ന് മാസം തടവും 5000 രൂപ പിഴയുമായിരുന്നു. 2007ലെ ഈ വ്യവസ്ഥ മാറ്റിയാണ് ബില്ലിലെ ഭേദഗതി.

വൃദ്ധര്‍ക്കെതിരായ മാനസിക- ശാരീരിക പീഡനവും ശിക്ഷാര്‍ഹമാക്കുന്നത് ബില്ലിലുണ്ട്. വസ്ത്രം, ഭവനം, ആരോഗ്യ പരിചരണം, സുരക്ഷ, ഭക്ഷണം, തുടങ്ങിയവ സംരക്ഷിക്കുന്ന ആള്‍ കൊടുത്തിരിക്കണം.

ഈ വ്യവസ്ഥ പാലിക്കത്തവര്‍ക്കെതിരെ പരാതി നല്‍കാന്‍ സാധിക്കും. 90 ദിവസത്തിനുള്ളില്‍ പരാതിക്ക് പരിഹാരമുണ്ടാക്കണം. 80 വയസിന് മുകളിലുള്ളവരുടെ പരാതി 60 ദിവസത്തിന് മുമ്പ് തീര്‍പ്പാക്കണം.

ഓരോ പൊലീസ് സ്റ്റേഷനിലും എഎസ്ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണ- ക്ഷേമ കാര്യങ്ങളുടെ ചുമതലയിലുണ്ടായിരിക്കണം എന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

Related Articles

Latest Articles