Tuesday, May 7, 2024
spot_img

‘ദിശ’ നിയമത്തിന് ആന്ധ്രാപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം

ഹൈദരാബാദ്: സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള ‘ദിശ’ നിയമത്തിന് ആന്ധ്രാപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം. ബലാത്സംഗ കേസുകളിൽ 21 ദിവസത്തിനുള്ളിൽ ശിക്ഷ നടപ്പാക്കണമെന്നും നിയമത്തിൽ പറയുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനു വേണ്ടിയിട്ടാണ് നിയമ നിർമ്മാണം നടപ്പാക്കിയിരിക്കുന്നത്.

ബലാത്സംഗ കേസുകളിൽ അന്വേഷണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുകയും വിചാരണ രണ്ട് ആഴ്ചയ്ക്കുള്ളിലും പൂർത്തിയാക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്. വധശിക്ഷ വിധിച്ചാൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ നടപ്പാക്കണം. എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കാനും തീരുമാനമുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചാൽ രണ്ട് വർഷം തടവും പോക്സോ കേസുകളിൽ ഏഴ് വർഷം വരെ തടവും ലഭിക്കും. നിലവിൽ പോക്സോ കേസുകൾക്ക് മൂന്ന് വർഷമാണ് തടവ്. ഹൈദരാബാദ്, ഉന്നാവ് കേസുകളിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ആന്ധ്രപ്രദേശ് സർക്കാർ പുതിയ നിയമം പാസാക്കിയിരിക്കുന്നത്.

Related Articles

Latest Articles