പത്തനംതിട്ട : ശബരിമലയില്‍ ആചാരലംഘനം നടത്തിയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തക ബിന്ദു വീണ്ടും മലചവിട്ടണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. രണ്ടു പൊലീസുകാരുടെ അകമ്പടിയോടെ പെരുമ്പട്ടിയിലെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ എത്തിയെങ്കിലും അപ്പോള്‍ തന്നെ വിവരം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരും നാട്ടുകാരും അറിഞ്ഞിരുന്നു.
സര്‍ക്കാരിന്റെ സഹായത്തോടെ രാത്രിയുടെ മറവില്‍ ബിന്ദുവും കനകദുര്‍ഗയും മണ്ഡലകാലത്ത്് ആചാരലംഘനം നടത്തിയിരുന്നു.
ശബരിമല ദര്‍ശനം നടത്തണമെന്ന ആവശ്യം പൊലീസിനോടു പറഞ്ഞുവെങ്കിലും സുരക്ഷയൊരുക്കുന്നതില്‍ ജില്ലയിലെ പൊലീസ് ബുദ്ധിമുട്ട് അറിയിച്ചുവെന്നാണു സൂചന. തുടര്‍ന്ന് പുലര്‍ച്ചെ തന്നെ ബിന്ദു കോട്ടയത്ത് സുഹൃത്തിന്റെ വീട്ടിലേക്കു പോയി. ഇവിടെനിന്നു ശബരിമലയിലെത്തുമെന്ന സൂചനയുണ്ട് .
ഇക്കഴിഞ്ഞ ജനുവരിയില്‍ ശബരിമലയില്‍ ആചാരലംഘനം നടത്താനെത്തും മുന്‍പ് പാര്‍ട്ടി ഗ്രാമത്തിലാണ് ഇരുവരെയും താമസിപ്പിച്ചിരുന്നത് . പിന്നീട് പൊലീസിന്റെ സഹായത്തോടെ കുടകില്‍ സുരക്ഷ നല്‍കി താമസിപ്പിച്ചിരുന്നു.

