ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന നാല് പേര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്, അനിക്കുട്ടന്‍, അരുണ്‍, റഷീദ് എന്നിവര്‍ക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. ചോദ്യംചെയ്യാനായി നവംബര്‍ 18-ന് ബെംഗളൂരു ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ബിനീഷ് കോടിയേരിയുമായി വന്‍തോതില്‍ സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയ ബിനീഷിന്റെ നാല് സുഹൃത്തുക്കള്‍ക്കാണ് ഇഡി ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അബ്ദുള്‍ ലത്തീഫിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. അതിനിടെ, ഇയാള്‍ ഒളിവിലാണെന്നും അഭ്യൂഹങ്ങളുണ്ട്.
ബിനീഷ് കോടിയേരി കൈകാര്യം ചെയ്തിരുന്ന വിവിധ അക്കൗണ്ടുകളില്‍ അരുണ്‍ വന്‍ തോതില്‍ പണം നിക്ഷേപിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
അനിക്കുട്ടന്‍ ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിന് തെളിവുണ്ടെന്നും ഇഡി വാദിക്കുന്നു. ഇവര്‍ നാല് പേരെയും ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബിനീഷിന്റെ റിമാന്‍ഡ് റിപോര്‍ട്ടില്‍ ഇഡി കോടതിയെ അറിയിച്ചിരുന്നു.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…