Thursday, May 16, 2024
spot_img

ബിനാമികൾ യഥേഷ്ടം;ഇത് ബിനീഷ് അല്ല, ബിനാമി കോടിയേരി,കൂട്ടുകാരെല്ലാം ഉടൻ എത്തണമെന്ന് ഇ ഡി

 ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന നാല് പേര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്, അനിക്കുട്ടന്‍, അരുണ്‍, റഷീദ് എന്നിവര്‍ക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. ചോദ്യംചെയ്യാനായി നവംബര്‍ 18-ന് ബെംഗളൂരു ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

ബിനീഷ് കോടിയേരിയുമായി വന്‍തോതില്‍ സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയ ബിനീഷിന്റെ നാല് സുഹൃത്തുക്കള്‍ക്കാണ് ഇഡി ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അബ്ദുള്‍ ലത്തീഫിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. അതിനിടെ, ഇയാള്‍ ഒളിവിലാണെന്നും അഭ്യൂഹങ്ങളുണ്ട്.

ബിനീഷ് കോടിയേരി കൈകാര്യം ചെയ്തിരുന്ന വിവിധ അക്കൗണ്ടുകളില്‍ അരുണ്‍ വന്‍ തോതില്‍ പണം നിക്ഷേപിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

അനിക്കുട്ടന്‍ ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിന് തെളിവുണ്ടെന്നും ഇഡി വാദിക്കുന്നു. ഇവര്‍ നാല് പേരെയും ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബിനീഷിന്റെ റിമാന്‍ഡ് റിപോര്‍ട്ടില്‍ ഇഡി കോടതിയെ അറിയിച്ചിരുന്നു.

Related Articles

Latest Articles