മലപ്പുറം: ബയോഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം ജില്ലയിലെ എടവണ്ണക്കടുത്ത് പത്തപ്പിരിയത്താണ് സംഭവം. പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു.
രണ്ട് പേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ മലപ്പുറം ചുങ്കത്തറ സ്വദേശി വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

