Friday, December 12, 2025

നിങ്ങളുടെ കൈരേഖ ഇങ്ങനെയെങ്കിൽ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകും…

ജീവിതത്തിന്റെ മേന്മയും, ശൈലിയും, രീതിയുമൊക്കെ സൂചിപ്പിക്കുന്ന രേഖയാണ് ജീവരേഖ . വ്യാഴമണ്ഡലത്തിൽ നിന്നു തുടങ്ങുന്ന ജീവരേഖയാണെങ്കിൽ ഉന്നതസ്ഥാനങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ നിന്നാണ് ഈ വ്യക്തിക്ക് ഊർജം കിട്ടുക. ഇയാളുടെ വ്യാഴമണ്ഡലത്തിൽ നിന്നു തന്നെ തുടങ്ങുന്ന വെട്ടും കുത്തുമൊന്നുമില്ലാത്ത ജീവരേഖ നിങ്ങളുടെ ഉത്കർഷേച്ഛയെയും അമിതമായ സ്ഥാനമോഹങ്ങളെയും ആകർഷകമായ വ്യക്തിത്വത്തെയും സൂചിപ്പിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും നല്ല നിലകളിലെത്താൻ ഇക്കൂട്ടർക്ക് സാധിക്കും. കപടമായ പ്രകടനങ്ങൾ ഒന്നും തന്നെ പ്രശസ്തിക്കും അറിയപ്പെടലിനുമൊന്നും നിങ്ങൾക്ക് ആവശ്യമില്ല വളർച്ചയോടും വികസനത്തോടും സർവകാര്യങ്ങളിലും വിജയത്തിനുമൊക്കെ സ്വാഭാവികമായ ഒരാസക്തി നിങ്ങൾക്കുണ്ടാകും.

വ്യാഴമണ്ഡലത്തിന് മുകളില്‍ത്തുടങ്ങുന്ന ജീവരേഖയാണെങ്കിൽ നന്നാക്കാനാണെങ്കിലും നശിപ്പിക്കാനാണെങ്കിലും ഒരുമ്പെട്ട് ഇറങ്ങിയാൽ ഒരാൾക്കും ഇങ്ങനത്തെ ഒരു വ്യക്തിയെ തടയാൻ കഴിയില്ല. പണ്ടത്തെ മത്സരാർഥികളെക്കാൾ വളരെ മുകളിലെത്തിയാലും നിങ്ങൾക്കു തൃപ്തി വരില്ല. വളരാനും വികസിക്കാനും വിജയം കൈവരിക്കാനുമുള്ള ആവേശം വെറുതേയിരിക്കാൻ നിങ്ങളെ അനുവദിക്കില്ല. തുടക്കത്തിലുള്ള മടിയും അലംഭാവവുമാണു പ്രശ്നം. പക്ഷേ അതു മാറ്റിയെടുത്താൽ, ഏതു കാര്യത്തിനിറങ്ങിപ്പുറപ്പെട്ടാലും ജയിച്ചേ മടങ്ങിവരികയുള്ളൂ.

Related Articles

Latest Articles