India

അന്തരിച്ച മുന്‍ സൈനിക മോധാവി ബിപിന്‍ റാവത്തിന്റെ ഓർമ്മയ്ക്കായി ഒരു സ്നേഹ സമ്മാനം; പഞ്ചലോഹ പ്രതിമ ഒരുക്കാൻ ഒരുങ്ങി എക്സ്-സര്‍വീസ്മെന്‍ അസോസിയേഷൻ

തമിഴ്നാട് : അന്തരിച്ച മുന്‍ സൈനിക മോധാവി ബിപിന്‍ റാവത്തിന്റെ ഓർമ്മയ്ക്കായി പഞ്ചലോഹ പ്രതിമ ഒരുക്കാൻ എക്സ്-സര്‍വീസ്മെന്‍ അസോസിയേഷൻ.തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ നിന്നുള്ള അസോസിയേഷൻ ആണ് അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി പ്രതിമ നിര്‍മ്മിക്കാന്‍ കലാകാരന്മാരെ നിയോഗിച്ചത്. ഇതിനായി അസോസിയേഷന്‍ അംഗങ്ങള്‍ അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കുകയും ചെയ്തു . പ്രതിമയ്ക്ക് 4 അടി ഉയരവും 150 കിലോ ഭാരവുമുണ്ടാകും.

2021 ഡിസംബര്‍ 8 നാണ് കൂനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യയും മരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് ആയും ഇന്ത്യന്‍ ആര്‍മിയുടെ 27-ാമത് മേധാവിയായുമാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.ദില്ലിയിലെ പ്രതിരോധ ആസ്ഥാനത്ത് പ്രതിമ സ്ഥാപിക്കാനുള്ള അസോസിയേഷന്റെ നിര്‍ദ്ദേശം ഈ വര്‍ഷം മേയില്‍ അംഗീകരിച്ചിരുന്നു, എന്നാല്‍ ജൂണില്‍, നിര്‍ദ്ദേശം അവലോകനത്തിലാണെന്ന് ഉദ്യോഗസ്ഥരുടെ മറ്റൊരു കത്തില്‍ അറിയിപ്പ് ലഭിച്ചു. ഒരു സൈനിക മേധാവിക്ക് വേണ്ടി പണിയുന്ന ലോകത്തെ ആദ്യത്തെ പ്രതിമയാകും ഇതെന്നാണ് സംഘടന അവകാശപ്പെടുന്നത്.

admin

Recent Posts

ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നില്‍ മൊസാദ്? സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഇസ്രായേലിന്റെ രഹസ്യ ഏജന്‍സി!

ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടേയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയന്റേയും മരണത്തിന് പിന്നില്‍ ഇസ്രായേലിന്റെ രഹസ്യ ഏജന്‍സിയായ മൊസാദാണോ…

7 mins ago

കലാസൃഷ്ടികൾ 33 വർഷക്കാലം സ്വന്തം കുടുംബത്തിൽ നിന്നു പോലുംമറച്ചുവെച്ച ഒരു കലാകാരൻ

33 വർഷക്കാലം ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ച വൃദ്ധൻ ! മരണശേഷം വീട് തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി

36 mins ago

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

10 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

10 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

10 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

11 hours ago