Sunday, December 14, 2025

പിണറായി സർക്കാരിന്റെ രണ്ടാം വാര്‍ഷികം കരിദിനമായി ആചരിക്കാൻ ബി.ജെ.പി;രാപ്പകല്‍ സമരം തുടരുന്നു

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ഇന്ന് കരിദിനമായി ആചരിക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി ഇന്ന് ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന നേതാക്കള്‍ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. അതേസമയം, പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപിയുടെ രാപ്പകല്‍ സമരം തുടരുകയാണ്. ഇന്ന് വൈകീട്ട് വരെയാണ് രാപ്പകല്‍ സമരം നടത്തുക.

പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്നും ഭരണ തകർച്ച ഉണ്ടായെന്നും ആരോപിച്ചുകൊണ്ടാണ് ബിജെപി പ്രതിഷേധം നടത്തുന്നത്. അതേസമയം, പിണറായി സർക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ സര്‍ക്കാരിനെതിരെ യുഡിഎഫും പ്രതിഷേധത്തിലാണ്. ഇന്ന് പത്ത് മണിയോടെ യുഡിഎഫ് സെക്രട്ടറിയേറ്റ് പൂര്‍ണമായും വളയും. നികുതി വര്‍ധനവും എഐ കാമറ ഇടപാട് വിവാദവും ഉന്നയിച്ചാണ് യുഡിഎഫിന്റെ പ്രതിഷേധം.

Related Articles

Latest Articles