Govt Ready to Hold Talks With Farmers’ Unions, Opposition Misleading Them on MSP: Amit Shah.
ദില്ലി: യുപിയിൽ വീണ്ടും കാവിക്കൊടി പാറിക്കാൻ കരുക്കൾ നീക്കി ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് യുപിയിലെത്തും (Amit Shah In UP). നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം പ്രചാരണത്തിനായി യുപിയിൽ എത്തുന്നത്. വീടുകൾ തോറുമുള്ള ക്യാമ്പയിനായിരിക്കും ഇന്ന് നടക്കുക. പടിഞ്ഞാറൻ യുപിയിലെ കൈരാന മണ്ഡലത്തിൽ ആണ് അമിത് ഷാ എത്തുക. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് വീട് വീടാന്തരം കയറിയുള്ള പ്രചാരണത്തിന് ഒരുങ്ങുന്നത്.
യുപിയിലെത്തുന്ന അമിത് ഷാ ഷാംലി, ഭാഗ്പത്,എന്നിവിടങ്ങളിലെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് മീററ്റിലെ പ്രമുഖ വ്യക്തിത്വങ്ങളുമായും അമിത്ഷാ ആശയവിനിമയം നടത്തും. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണ്ണായകമാണ് യുപി തെരഞ്ഞെടുപ്പ് .
ഇസ്ലാമിക ഭീഷണി കാരണം അനവധി ഹിന്ദു കുടുംബങ്ങൾ കൂട്ടപ്പലായനം ചെയ്ത കൈരാനയിൽ അമിത് ഷാ എത്തുമ്പോൾ അതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. വീണ്ടും ബിജെപി തന്നെ അധികാരത്തിലേറണമെന്നാണ് ഇവിടുത്തെ നാട്ടുകാരുടേയും കച്ചവടക്കാരുടേയും പ്രധാന ആവശ്യം. സമാജ് വാദി പാർട്ടി വന്നാൽ തങ്ങൾ നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി ഇവിടുത്തെ വ്യാപാരികൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…