India

ബിജെപി സ്ഥാപക ദിനം! പ്രവർത്തകർക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : ഭാരതീയ ജനതാ പാർട്ടിയുടെ നാൽപ്പത്തിയേഴാം സ്ഥാപക ദിനത്തിൽ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പാർട്ടി പ്രവർത്തകർ നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളെ പ്രകീർത്തിച്ച പ്രധാനമന്ത്രി, ബിജെപിയുടെ പ്രയാണം ജനസേവനത്തിന്റെയും സുതാര്യമായ ഭരണത്തിന്റെയും സാക്ഷ്യപത്രമാണെന്ന് വ്യക്തമാക്കി. ‘രാഷ്ട്രം പ്രഥമം’ എന്ന ആദർശത്തിലൂന്നിയ പ്രവർത്തനങ്ങളാണ് ബിജെപിയെ എപ്പോഴും മുൻനിരയിൽ നിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. താഴെത്തട്ടിൽ കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവർത്തകരുടെ സമർപ്പണമാണ് പാർട്ടിയുടെ വളർച്ചയ്ക്ക് ആധാരമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ജനക്ഷേമത്തിനാണ് ബിജെപി എന്നും മുൻഗണന നൽകുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്ഥാപക ദിനത്തിൽ പ്രവർത്തകർക്ക് ആശംസകൾ കൈമാറി. ‘രാഷ്ട്രം പ്രഥമം, പാർട്ടി രണ്ടാമത്, വ്യക്തി അവസാനം’ എന്ന പാർട്ടിയുടെ അടിസ്ഥാന മന്ത്രം അദ്ദേഹം വീണ്ടും ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിലും ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിലും വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും ബിജെപി മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. ഭാരതത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം വീണ്ടെടുക്കുന്നതിനായുള്ള തീരുമാനങ്ങൾ പ്രവർത്തനപഥത്തിൽ എത്തിക്കാൻ ബിജെപിക്ക് സാധിച്ചുവെന്നും ഓരോ പ്രവർത്തകനും അഹോരാത്രം രാജ്യസേവനത്തിനായി സമർപ്പിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, മൻസുഖ് മാണ്ഡവ്യ എന്നിവരും പാർട്ടിയുടെ വളർച്ചയിൽ പങ്കുവഹിച്ച മുൻഗാമികളെയും പ്രവർത്തകരെയും അനുസ്മരിച്ചു. ആദർശങ്ങളിലൂന്നിയ പ്രവർത്തനത്തിലൂടെ പാർട്ടിയെ ഒരു വലിയ വടവൃക്ഷമാക്കി മാറ്റിയ മഹദ്‌വ്യക്തികൾക്ക് നിതിൻ ഗഡ്കരി ആദരമർപ്പിച്ചു. രാജ്യത്തെ പുരോഗതിയിലേക്കും സ്വയംപര്യാപ്തതയിലേക്കും നയിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായി ബിജെപി ഇന്ന് ഓരോ വ്യക്തിയുടെയും വിശ്വാസമായി മാറിയെന്ന് മൻസുഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു.

1977-ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷം കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജനസംഘം ജനതാ പാർട്ടിയിൽ ലയിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് രൂപപ്പെട്ട ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് ജനസംഘം പ്രവർത്തകർ ജനതാ പാർട്ടി വിടുകയും 1980 ഏപ്രിൽ 6-ന് ഭാരതീയ ജനതാ പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുകയുമായിരുന്നു. രൂപീകരണത്തിന് ശേഷം അടൽ ബിഹാരി വാജ്‌പേയി, നരേന്ദ്രമോദി എന്നിങ്ങനെ രണ്ട് പ്രധാനമന്ത്രിമാരെ രാജ്യത്തിന് നൽകാൻ ബിജെപിക്ക് സാധിച്ചു. രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്.

B4 Admin

Recent Posts

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

14 minutes ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

34 minutes ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

1 hour ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

2 hours ago