ദില്ലി: രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ വിജയം രാജ്യത്തെ ഒരു ലക്ഷം ഗോത്ര ഊരുകളിൽ ആഘോഷിക്കാൻ തീരുമാനിച്ച് ബിജെപി. ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ദ്രൗപതി മുർമു. എൻഡിഎ സ്ഥാനാർത്ഥിയായ മുർമു നേരത്തെ വിജയം ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഗോത്ര ജനതയ്ക്ക് ആത്മവിശ്വാസവും അഭിമാനവും പകരുന്ന വിജയമാക്കിക്കി മാറ്റാനാണ് ബിജെപി ഒരുങ്ങുന്നത് .
രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്ന ജൂലൈ 21 ന് തന്നെ ഇതിനുളള തീരുമാനവും ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും ദ്രൗപതി മുർമുവിന്റെ തിരഞ്ഞെടുപ്പ് ആഘോഷമാക്കണമെന്നാണ് ബിജെപി നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 15,000 മണ്ഡലങ്ങളിലും ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കും.
സാധാരണക്കാരായ ജനങ്ങൾക്ക് നല്ല സന്ദേശം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ബിജെപി രാജ്യവ്യാപകമായി ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്യുന്നത്. ഗോത്ര ഗ്രാമങ്ങളിൽ ഉൾപ്പെടെ ദ്രൗപതി മുർമുവിന് അഭിനന്ദനം അറിയിച്ച് ഹോർഡിങ്ങുകളും പോസ്റ്ററുകളും ഉയർത്താനാണ് നീക്കം.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…