തന്റെ സമ്പാദ്യത്തിൽ നിന്നും 20 ശതകോടി ഡോളര്‍ സംഭാവന നല്‍കി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ഇത്രയും വലിയ തുക സംഭാവനയായി നൽകിയത്. കൊവിഡ്-19, യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബില്‍ഗേറ്റ്‌സ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. പ്രതിസന്ധി കാലഘട്ടത്തില്‍ എല്ലാവരും സഹായഹസ്തവുമായി മുന്നോട്ട് വരണമെന്നും ബില്‍ ഗേറ്റ്‌സ് വിശദീകരിച്ചു.
ബില്‍ ആന്റ് ഗേറ്റ്‌സ് ലോകത്തിലെ ഏറ്റവും വലിയ ജീവ കാരുണ്യ സംഘടനകളിലൊന്നാണ്. 2026 ഓടെ ഓരോ വര്‍ഷവും അതിന്റെ പ്രതിവര്‍ഷ സംഭാവന ഉയർത്തികൊണ്ട് വരാനാണ് കമ്പനിയുടെ നീക്കം. ഭാവിയില്‍ തന്റെ സമ്പത്ത് മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി സംഭാവന നല്‍കുമെന്നും ബില്‍ ഗേറ്റ്‌സ് വ്‌ളോഗിലൂടെ പ്രഖ്യാപിച്ചിരുന്നു.
“കൂടുതൽ നൽകുന്നതിലൂടെ, ആളുകൾ ഇപ്പോൾ നേരിടുന്ന ചില കഷ്ടപ്പാടുകൾ ലഘൂകരിക്കാനും ഓരോ വ്യക്തിക്കും ആരോഗ്യകരവും ഉൽപ്പാദന ക്ഷമവുമായ ജീവിതം നയിക്കാനുള്ള അവസരം നൽകുന്നതിനുള്ള ഫൗണ്ടേഷന്റെ കാഴ്ചപ്പാട് നിറവേറ്റാൻ സഹായിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” എന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…