Celebrity

മോദി രാജ്യത്തിന്റെ മഹാപുരുഷൻ! ‘ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ല, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹമുണ്ട്’; വെളിപ്പെടുത്തലുമായി കങ്കണാ റണാവത്ത്

ദില്ലി: രാഷ്ട്രീയത്തിൽ അധികം വൈകാതെ പ്രവേശിപ്പിക്കുമെന്ന സൂചന നൽകി ബോളിവുഡ് നടി കങ്കണാ റണാവത്ത്. 2024ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹമുണ്ടെന്ന് താരമിപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് ആഗ്രഹം.

ജനം ആഗ്രഹിക്കുകയും ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്താല്‍ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു.
എല്ലാ തരം ജനവിഭാഗങ്ങളോടും തുറന്ന സമീപനമാണ് തനിക്കുള്ളതെന്നായിരുന്നു രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് കങ്കണ മറുപടി നല്‍കിയത്.

ഹിമാചല്‍ പ്രദേശിലെ ആളുകളെ സേവിക്കാന്‍ തനിക്ക് അവസരം നല്‍കിയാല്‍ മികച്ചതായിരിക്കും. അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും കങ്കണ പറഞ്ഞു. പ്രധാനമന്ത്രി മോദിയെയും കങ്കണ പുകഴ്ത്തി. മോദി രാജ്യത്തിന്റെ മഹാപുരുഷനാണെന്നും 2024ല്‍ മോദിയും രാഹുല്‍ ഗാന്ധിയുമായിരിക്കും മത്സരമെന്നും കങ്കണ പറഞ്ഞു. ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ലെന്നും അവര്‍ വ്യക്തമാക്കി.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

1 hour ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago