തിരുവനന്തപുരം: ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാവ് അഡ്വ.കെ. അയ്യപ്പൻപിള്ളയെ അനുസ്മരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. വാർദ്ധക്യ സംബന്ധമായ രോഗങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 6.30 ഓടെയാണ് അദ്ദേഹം അന്തരിച്ചത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു. അതോടൊപ്പം രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവും, ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയും കൂടിയായിരുന്നു അദ്ദേഹം.
107 ന്റെ ജീവ ചരിത്രത്തിന് വിട… എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ (S Suresh Facebook Post) ബിജെപി നേതാവ് എസ്.സുരേഷ് അഡ്വ.കെ. അയ്യപ്പൻപിള്ളയെ അനുസ്മരിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
107 ന്റെ ജീവ ചരിത്രത്തിന് വിട!
അഡ്വ.കെ. അയ്യപ്പൻപിള്ള സർ..
BJP യുടെ ഏറ്റവും മുതിർന്ന നേതാവ്
സ്വതന്ത്ര സമര സേനാനി..
ഗാന്ധിജിയോടൊപ്പം ചരിച്ച നേതാവ്..
തിരുവിതാംകൂർ – തിരുകൊച്ചി – കേരള നിയമസഭകളിൽ വോട്ട് രേഖപ്പെടുത്തി ചരിത്ര സൃഷ്ടിയിൽ പങ്കാളിയായ നേതാവ്..
ഏറ്റവും പ്രായം ചെന്ന അഭിഭാഷകൻ..
തിരുവനന്തപുരം നഗരസഭയിലെ അദ്യ അംഗം…
മുൻപ്രധാനമന്തി വാജ്പേയ്, അദ്വാൻജി തുടങ്ങിയ ദേശീയ നേതാക്കളുടെ സഹയാത്രികൻ…
പ്രധാനമന്ത്രി നരേന്ദ്ര മോദിജി ആഴ്ചകൾക്ക് മുൻ ഫോളിൽ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നു…
…എന്നെപ്പോലുള്ള പ്രവർത്തകർക്ക് ആവോളം വാത്സല്യവും സ്നേഹവും തന്നിരുന്നു… ഈ മഹാൻ
പ്രണാമം… പ്രണാമം… പ്രണാമം

