ലക്നൗ: ബിജെപി മഹിളാ മോർച്ച നേതാവിനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രദേശവാസിയായ അബ്ദുള്ളയ്‌ക്കും കൂട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്.
ഈ മാസം 21 ന് മീററ്റിലെ ഹാപൂർ റോഡിലെ കാശിറാം കോളനിയിലാണ് സംഭവം.കേസിൽ പീഡനത്തിനു കൂട്ടുനിന്ന അബ്ദുള്ളയുടെ കാമുകിയേയും പ്രതി ചേർത്തിട്ടുണ്ട്.
അതേസമയം പീഡനത്തിനിരയായ യുവതി വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. ഇവരെ അബ്ദുള്ളയുടെ കാമുകി വീട്ടിലേയ്‌ക്ക് ക്ഷണിച്ചിരുന്നു. വീട്ടിലെത്തിയ യുവതിയ്‌ക്ക് നൽകിയത് മയക്കുമരുന്ന് കലർത്തിയ പാനീയമാണെന്നും പറയപ്പെടുന്നു.
യുവതി അബോധാവസ്ഥയിൽ ആയപ്പോഴേക്കും അബ്ദുള്ളയെയും രണ്ട് സുഹൃത്തുക്കളെയും വിളിച്ചുവരുത്തുകയും ചെയ്തു.
എന്നാൽ യുവതിയെ പിന്നീട് പൊതുപാർക്കിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു തുടർന്ന് ഖാർഖോഡ പോലീസ് അന്വേഷണം നടത്തി അബ്ദുള്ളയ്‌ക്കും,കാമുകിയ്‌ക്കും ,കൂട്ടുകാർക്കുമെതിരെ കേസ് എടുക്കുകയായിരുന്നു .
മേഖലയിൽ വർഗീയ സംഘർഷത്തിന് സാധ്യത കണക്കിലെടുത്ത് പോലീസ് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് .
മാത്രമല്ല യുവതിയെ വൈദ്യപരിശോധന വിധേയയാക്കിയതായി എസ്എസ്പി പ്രഭാകർ ചൗധരി പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.

