Monday, June 17, 2024
spot_img

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രി പാർലമെന്റിൽ: മോദി… മോദി‘ വിളികളോടെ വരവേല്‍പ് നല്‍കി ഭരണപക്ഷം; വീഡിയോ

ദില്ലി: നാല് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നേടിയ ഉഗ്രവിജയത്തിന് ശേഷം പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹർഷാരവങ്ങളോടെ എതിരേറ്റ് ഭരണപക്ഷം. ബജറ്റ് സമ്മേളനത്തിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട പാര്‍ലമെന്‍റ് യോഗത്തിന്‍റെ ആദ്യദിവസമായ ഇന്ന് ബജറ്റ് നടപടികള്‍ തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് മോദി സഭയില്‍ എത്തിയത്.

തുടർന്ന് മോദി സഭയില്‍ പ്രവേശിക്കുന്നതോടെ എഴുന്നേറ്റ് നിന്ന് ‘മോദി… മോദി‘ വിളികളോടെയാണ് ഭരണപക്ഷ എം പിമാർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. മാത്രമല്ല പ്രധാനമന്ത്രി തന്റെ സീറ്റിൽ ഇരിക്കുന്നത് വരെ എം പിമാർ ആരവം തുടർന്നു. ലോക്സഭാ സ്പീക്കർ ഓം ബിർള പുഞ്ചിരിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്.

അതേസമയം മോദിയുടെ അഭിനന്ദിക്കുന്ന ബിജെപി എംപിമാരുടെ കൂട്ടത്തില്‍ അമിത് ഷാ, രാജ്‌നാഥ് സിങ്ങ്, നിര്‍മ്മല സീതാരാമന്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉണ്ടായിരുന്നു.

ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയമാണ് ബിജെപി നേടിയത്. എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

Related Articles

Latest Articles