Categories: IndiaKeralapolitics

ജെ പി നദ്ദ എത്തുന്നു,ആവേശത്തോടെ കേരളം

 തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയെ വരവേല്‍ക്കാന്‍ ഒരുങ്ങി കേരളം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന നദ്ദയ്ക്ക് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു

ബിജെപി ദേശീയ അധ്യക്ഷൻ ഇന്നും നാളെയുമായി രണ്ട് ദിവസത്തെ വിവിധ സംഘടനാ പരിപാടികളിൽ പങ്കെടുക്കും.പാർട്ടിയുടെ ദേശീയ പ്രസിഡന്റായി അധികാരമേറ്റ ശേഷം നദ്ദയുടെ ആദ്യ കേരള സന്ദർശനമാണിത്. ജെ പി നദ്ദ പാർട്ടിയുടെ കേരള യൂണിറ്റ് കോർ കമ്മിറ്റിയെ അഭിസംബോധന ചെയ്യുമെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെയും ബ്ലോക്ക്, ജില്ല പഞ്ചായത്ത് അംഗങ്ങളെ ബുധനാഴ്ച തിരുവനന്തപുരത്ത് സന്ദർശിക്കുമെന്നും ബിജെപി മാധ്യമ ചുമതലയുള്ള രാജ്യസഭാ അംഗം അനിൽ ബലൂണി പ്രസ്താവനയിൽ പറഞ്ഞു. ബിജെപി അധ്യക്ഷൻ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കുമെന്നും ഇന്ന് വൈകുന്നേരം എൻ‌ഡി‌എ സഖ്യ കക്ഷികളുമായി വ്യക്തിഗതമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ മേഖലകളിലുള്ളവരുമായി ജെ പി നദ്ദ ചർച്ച നടത്തുകയും “മിഷൻ കേരളം” പദ്ധതിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വിശദീകരിക്കുകയും ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു: “

നാളെ ജെ പി നദ്ദ കൊച്ചിയിൽ പാർട്ടി സംസ്ഥാന ഭാരവാഹികൾ, ചുമതലക്കാർ, കൺവീനർമാർ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ എന്നിവരുടെ യോഗത്തിൽ സംസാരിക്കും. നിയമസഭാ മണ്ഡലങ്ങളിലെ ചുമതലക്കാരും കൺവീനർമാരും ഈ യോഗത്തിൽ പങ്കെടുക്കും തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നാളെ വൈകുന്നേരം പൊതു റാലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും.

admin

Recent Posts

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

3 seconds ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

4 mins ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

51 mins ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

2 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

2 hours ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

2 hours ago