Tuesday, December 16, 2025

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാളെ എറണാകുളത്ത്; 11 മണിക്ക് “മൻ കീ ബാത്ത്’ പരിപാടിയിൽ പങ്കെടുക്കും

കൊച്ചി:ബിജെപി ദേശീയ അധ്യക്ഷൻ ജെപിനദ്ദ നാളെ എറണാകുളത്ത് എത്തും. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് ജെ.പി. നദ്ദ നാളെ എത്തുന്നത്. രാവിലെ 10- 30 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ബിജെപി സ്വീകരണം നൽകും.

11 മണിക്ക് ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ പ്രവർത്തകർക്കൊപ്പം “മൻ കീ ബാത്ത്’ പരിപാടിയിലും പങ്കെടുക്കും. തുടർന്ന് 62 ബൂത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ അനുസ്മരണ പരിപാടിയിലും ദേശീയ അധ്യക്ഷൻ പങ്കെടുക്കും.

Related Articles

Latest Articles