Saturday, September 19, 2026

ബിജെപി സംസ്ഥാന സമിതി അംഗമായ ഹരി.എസ് കർത്തയെ ഗവർണറുടെ പിഎയായി നിയമിച്ച് ഉത്തരവിറക്കി; സര്‍ക്കാര്‍ അംഗീകാരം

തിരുവനന്തപുരം: ഹരി.എസ് കർത്തയെ ഗവർണറുടെ പി.എ യായി നിയമിച്ച് ഉത്തരവിറക്കി. ബിജെപി സംസ്ഥാന സമിതി അംഗമായ ഹരി എസ് കര്‍ത്തയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ നിയമിച്ച നടപടിക്കാണ് സര്‍ക്കാര്‍ അംഗീകാരം നൽകിയത്.

കര്‍ത്തയെ അഡിഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയാണ് നിയമിച്ചിരിക്കുന്നത്. ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

അതേസമയം ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് ഈ ആവശ്യം അംഗീകരിക്കാനായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Related Articles

Latest Articles