Monday, June 17, 2024
spot_img

“പിണറായി മാതൃകയാക്കുന്നത് കെജ്‍രിവാളിനെ!കേരളത്തിലെ മദ്യനയ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം !”- ബാർ കോഴ ആരോപണത്തിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

ബാർ കോഴ ആരോപണത്തിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പണം കിട്ടാൻ മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്ന പിണറായി മാതൃകയാക്കുന്നത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയാണെന്ന് ആരോപിച്ച കെ .സുരേന്ദ്രൻ
കേരളത്തിലെ മദ്യനയ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

“തെരഞ്ഞെടുപ്പ് അടുത്തില്ലാത്തതുകൊണ്ട് കെജരിവാളിന് കോടതിയിൽ നിന്ന് കിട്ടിയ ആനുകൂല്യമൊന്നും പിണറായി പ്രതീക്ഷിക്കേണ്ട. അഴിമതി നടത്താൻ മദ്യ നയത്തിൽ മാറ്റം വരുത്താനായി യോഗം ചേരുകയും ബാറുടമകളിൽ നിന്ന് പണപ്പിരിവ് തുടങ്ങുകയും ചെയ്തിട്ടും രണ്ടു മന്ത്രിമാർ ഇതിനെ ന്യായീകരിക്കുകയാണ്. മദ്യനയത്തെക്കുറിച്ച് ചർച്ച നടന്നിട്ടേയില്ലെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്. ഇതുകൊണ്ടൊന്നും ജനത്തെ കബളിപ്പിക്കാൻ കഴിയില്ല. ഡൽഹിയിൽ മദ്യകുംഭകോണം നടത്തിയ എക്‌സൈസ് മന്ത്രി ഒന്നര വർഷമായ ജയിലിൽ കിടക്കുന്ന കാര്യം മന്ത്രിമാരായ എം.ബി രാജേഷും റിയാസും ഓർക്കണം. ബാർകോഴ അഴിമതി നടത്തിയ യുഡിഎഫുകാർക്ക് പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ സംസാരിക്കാൻ എന്തവകാശമാണ് ഉള്ളത്? അഴിമതിക്കെതിരെയുള്ള ജനരോഷം തിരിച്ചുവിടാനുള്ള സേഫ്റ്റിവാൾവ് മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ ഗീർവാണ പ്രസംഗങ്ങൾ. ഇതിൽ ആത്മാർത്ഥതയുടെ കണിക പോലുമില്ല. ” – കെ. സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles