Monday, May 20, 2024
spot_img

ഇടത് വലത് മുന്നണികൾക്കെതിരെ പരിവർത്തനയാത്രയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന കേരള പദയാത്ര രണ്ടാം ദിവസത്തിലേക്ക്; ഉദ്‌ഘാടന സമ്മേളനത്തിൽ തന്നെ പാർട്ടിയിലേക്കെത്തിയത് നിരവധി പ്രമുഖർ; യാത്ര 27 ന് പാലക്കാട് സമാപിക്കും

കാസർഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന കേരള പദയാത്ര രണ്ടാം ദിവസത്തിലേക്ക്. ഇടത് വലത് മുന്നണികളുടെ വികസന വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ ചർച്ചചെയ്താണ് യാത്ര പുരോഗമിക്കുന്നത്. ഉദ്‌ഘാടന ദിവസം തന്നെ മറ്റു പാർട്ടികളിൽ നിന്നുള്ള പ്രമുഖർ ബിജെപിയിൽ ചേർന്നത് ശ്രദ്ധേയമായി. കെപിസിസി എക്‌സിക്യുട്ടീവ് മെമ്പര്‍ കെ.കെ. നാരായണന്‍, സിപിഎം പരപ്പ ലോക്കല്‍ കമ്മിറ്റി അംഗം ചന്ദ്രന്‍ പൈക്ക, പൈവളിഗ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് മഞ്ജുനാഥ ഷെട്ടി, പൈവളിഗ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ലക്ഷ്മി ഷാ റായ്, കോണ്‍ഗ്രസ് മുന്‍ മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറി സന്ദീപ് റായി, അഖില കേരള യാദവ സഭ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. രമേഷ് യാദവ്, നീതി കോ-ഓപ്പറേറ്റീവ് മെഡിക്കല്‍സ് ഡയറക്ടര്‍ അഡ്വ. പി. അരവിന്ദാക്ഷന്‍ തുടങ്ങിയ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഉദ്ഘാടന സഭയില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് യാത്ര ഉദ്‌ഘാടനം ചെയ്തത്.

കേരളത്തിൽ ഗവര്‍ണര്‍ക്ക് പോലും സുരക്ഷയില്ലാത്ത സ്ഥിതിയാണെന്ന് പ്രമോദ് സാവന്ത് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന് സുരക്ഷ നല്‍കാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ഗവര്‍ണര്‍ക്ക് സുരക്ഷ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സുരേന്ദ്രന്റെ പദയാത്ര കേരളത്തിന്റെ പരിവര്‍ത്തന യാത്രയായി മാറും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷമായി നിരവധി ഭരണനേട്ടങ്ങളാണ് മോദി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയത്. അതുകൊïുതന്നെ കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപിമാര്‍ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അഴിമതിരഹിതമായ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. എന്നാല്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അഴിക്കുള്ളിലാണെന്നത് കേരളത്തിന് നാണക്കേടാണ്. നിരവധി ആരോപണങ്ങളാണ് നിലവിൽ കേരളത്തിന്റെ മുഖ്യമന്ത്രി നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നും കാസർഗോഡ് ജില്ലയിൽ തന്നെയായിരിക്കും പര്യടനം. നാളെ യാത്ര കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. 12 നാണ് യാത്ര തിരുവനന്തപുരം ജില്ലയിലെത്തുക. പതിവിന് വിരുദ്ധമായി കേരള പദയാത്രയുടെ സമാപനം പാലക്കാട് ജില്ലയിലായായിരിക്കും. ഫെബ്രുവരി 27 നാണ് യാത്രയുടെ സമാപനം

Related Articles

Latest Articles