തിരുവോണ ദിനമായ ഇന്ന് ഫിഷറീസ് ഡപ്പൂട്ടി ഡയക്ടറുടെ ഓഫീസിനു മുന്നിൽ ബിജെപി നടത്തിയ പട്ടിണി സമരത്തിൽ നിന്ന്
കോഴിക്കോട് : മത്സ്യ തൊഴിലാളികൾക്ക് കഴിഞ്ഞ ട്രോളിംങ്ങ് നിരോധന സമയത്ത് സമ്പാദ്യാ ആശ്വാസ പദ്ധതി പ്രകാരം നൽകേണ്ട തുക ഓണമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് പട്ടിണി സമരം നടത്തി ബിജെപി.
കഴിഞ്ഞ ട്രോളിംങ്ങ് നിരോധന സമയത്ത് സമ്പാദ്യാ ആശ്വാസ പദ്ധതി പ്രകാരം നൽകേണ്ട 4500 രൂപയിൽ ഒരു ഗഡുവെന്നോണം 1500 രൂപ മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്. പഞ്ഞമാസം കഴിഞ്ഞ് ഓണമായിട്ടും മത്സ്യ തൊഴിലാളികൾ അവകാശപ്പെട്ട പണം നൽകാത്ത പിണറായി സർക്കാറിന്റെ മത്സ്യത്തൊഴിലാളി വഞ്ചനയ്ക്കെതിരെ ബിജെപി നടക്കാവ് മണ്ഡലത്തിൽ നടത്തിവരുന്ന തുടർ സമരത്തിന്റെ ഭാഗമായാണ് തിരുവോണ ദിനമായ ഇന്ന് ഫിഷറീസ് ഡപ്പൂട്ടി ഡയക്ടറുടെ ഓഫീസിനു മുന്നിൽ പട്ടിണി സമരം സംഘടിപ്പിച്ചത്. സമരം ബിജെപി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.
ഒഴിഞ്ഞ വാഴ ഇലയുമായ നടത്തിയ സമരത്തിന് കടലോര മേഖലയിലെ ഏരിയ കമ്മിറ്റികളായ പുതിയങ്ങാടി,വെസ്റ്റ്ഹിൽ, വെള്ളയിൽ ഏരിയ കമ്മിറ്റികൾ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ , മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, സോഷ്യൽ മീഡിയ കൺവീനർ മാരായ ടി. അർജുൻ, അരുൺ രാമദാസ് നായിക്, ബിജെപി ഏരിയ പ്രസിഡണ്ടുമാരായ ടി.പി. സുനിൽ രാജ്, വർഷ അർജുൻ , മധു കാമ്പുറം, പി.ശിവദാസൻ , ജനറൽ സെക്രട്ടറിമാരായ പ്രേംനാഥ്, എൻ.പി.അരുൾ ദാസ് , ഭാരഭാഹികളായ സന്തോഷ് പുഴയിൽ, എസ് പി. പ്രമോദ്, സന്തോഷ് ഭട്ട് റോഡ്, ശിവശങ്കരൻ,സുജിത അനിൽ, പി.വി.ബാബു, എന്നിവർ സംസാരിച്ചു.
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…