Monday, December 22, 2025

ശബരിമലയിലെ ആചാരലംഘനം തടയാന്‍ ശ്രമിച്ചതിന്‌ ബിജെപി നേതാവ് വിവി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ശബരിമലയില്‍ യുവതിയെ തടഞ്ഞ കേസില്‍ ബിജെപി നേതാവ് വിവി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ 11 മണിയോടെയാണ് രാജേഷിനെ പമ്പ പോലീസ് അറസ്റ്റ് ചെയ്തത്.

ശബരിമലയില്‍ ആചാരലംഘനം തടയാനെത്തിയ കെ.സുരേന്ദ്രന്‍, വിവി രാജേഷ്, വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു, ആര്‍ രാജേഷ് എന്നീ ബിജെപി-ആര്‍എസ്എസ് നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

കേസില്‍ പതിനഞ്ചാം പ്രതി ആണ് വിവി രാജേഷ്. മുന്‍കൂര്‍ ജാമ്യത്തിന് പത്തനംതിട്ട ജില്ലാ കോടതിയെ നേരത്തെ രാജേഷ് സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് പമ്പ പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തത്. രജേഷിനെ ഇപ്പോള്‍ പമ്പയില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Related Articles

Latest Articles