Friday, December 19, 2025

വയനാട്ടിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ! എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ, കൊല്ലത്ത് ജി.കൃഷ്ണകുമാർ, ആലത്തൂരിൽ ഡോ.ടി.എൻ.സരസു ! അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി

ദില്ലി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നു. കേരളത്തിലെ 4 സീറ്റുകളിലും അഞ്ചാം ഘട്ടത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎ മുന്നണിക്ക് സ്ഥാനാർത്ഥികളായി. വയനാട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സ്ഥാനാർഥിയാകും. എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ, കൊല്ലത്ത് ജി.കൃഷ്ണകുമാർ, ആലത്തൂരിൽ ഡോ .ടി.എൻ.സരസു എന്നിവരെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചു.

നടി കങ്കണ റണൗട്ട് ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്ന് ബിജെപി ടിക്കറ്റിൽ ജനവിധി തേടും. കോൺഗ്രസിൽനിന്ന് വീണ്ടും ബിജെപിയിലെത്തിയ ജഗദീഷ് ഷെട്ടാർ കർണാടകയിലെ ബെൽഗാമിൽ നിന്നും മുൻ ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ ബംഗാളിലെ തംലുക് മണ്ഡലത്തിൽ മത്സരിക്കും.

Related Articles

Latest Articles