Thursday, June 13, 2024
spot_img

ഗുജറാത്തിൽ ബിജെപിയുടെ ആഘോഷങ്ങൾക്ക് തുടക്കം; ജാതി മത ഭേദമന്യേ വോട്ടർമാർ ബിജെപിക്കൊപ്പം വന്നു; എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റി; വോട്ടിങ് ശതമാനം 55 ലേക്ക് വർഗ്ഗീയ ധ്രുവീകരണം എന്ന ആരോപണങ്ങൾക്ക് തിരിച്ചടി നൽകി ബിജെപി

ദില്ലി: എക്സിറ്റ് പോൾ ഫലങ്ങളെ തെറ്റിച്ചുകൊണ്ടുള്ള തേരോട്ടവുമായി ഗുജറാത്തിൽ ബിജെപി. ഗുജറാത്തിൽ ബിജെപിയെ വിജയിപ്പിക്കുന്നത് വർഗീയ ധ്രുവീകരണമാണെന്ന വാദത്തിന് ഇത്തവണ പ്രസക്തിയില്ല. കാരണം 55 ശതമാനത്തോളമായിരിക്കും ബിജെപിയുടെ വോട്ടിങ് ശതമാനമെന്ന് ഈ ഘട്ടത്തിൽ തന്നെ വിലയിരുത്തപ്പെടുന്നുണ്ട്. 2002 ലെ കലാപത്തിന് ശേഷം ഗുജറാത്തിൽ കലാപമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമായ നേട്ടമാണ്. കോൺഗ്രസ് ഭരണകാലത്ത് ഒന്നിന് പുറകെ ഒന്നായി നിരവധി വർഗ്ഗീയ കലാപങ്ങൾ ഗുജറാത്തിൽ ഉണ്ടായിട്ടുണ്ട്. അഹമ്മദാബാദ് നഗരം കർഫ്യുകളുടെ നാട് എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത് തന്നെ. എന്നാലിപ്പോൾ അഹമ്മദാബാദും സൂറത്തും വഡോദരയുമെല്ലാം ലോകോത്തര നിക്ഷേപ കേന്ദ്രങ്ങളും വ്യവസായ നഗരങ്ങളുമാണ്. ഈ നേട്ടത്തിന്റെ ഫലമാണ് ബിജെപി കൊയ്യുന്നത് എന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ വർഗ്ഗീയ ധ്രുവീകരണമെന്ന വാദത്തിന്റെ മൂർച്ചയില്ലാതാക്കി ചരിത്ര വിജയം കുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ടീം മോദി.

ഗാന്ധിനഗറിലെ ശ്രീകമലം ബിജെപി കമ്മിറ്റി ഓഫീസില്‍ രാവിലെ മുതല്‍ തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകായാണ്. തുടക്കത്തില്‍ തന്നെ നൂറിലധികം സീറ്റുമായാണ് ബിജെപി മുന്നേറിയിരുന്നത്. തൂക്കുപാല ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയില്‍ ബിജെപി മുന്നിലാണ്. മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയ്ക്കാണ് ബിജെപി ഇവിടെ സീറ്റ് നല്‍കിയത്. ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ജയന്തിലാല്‍ പട്ടേലിനെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും മത്സരിച്ചത്.

82 സീറ്റുകള്‍ ഉള്ളതില്‍ 150 സീറ്റുകളിലാണ് ബിജെപി നിലവില്‍ ലീഡ് ഉയര്‍ത്തി നിലനില്‍ക്കുന്നത്. എന്നാല്‍ ഇതുവരെയുള്ള കണക്കുകളില്‍ കോണ്‍ഗ്രസ്സിന് വെറും 16 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. തുടക്കത്തില്‍ കോണ്‍ഗ്രസ് 30 സീറ്റുകളിലധികം കോണ്‍ഗ്രസ് ലീഡ് ചെയ്‌തെങ്കിലും വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേക്ക് കടന്നതോടെ ഇത് 19ലേക്ക് എത്തിരിയിരിക്കുകയാണ്.

Related Articles

Latest Articles